Foot Ball Top News

റാമോസ് ഇല്ലെങ്കിലും സിറ്റി ബെന്‍സെമയെ ഭയക്കണം – ജോലിയൻ ലെസ്‌കോട്ട്

August 6, 2020

റാമോസ് ഇല്ലെങ്കിലും സിറ്റി ബെന്‍സെമയെ ഭയക്കണം – ജോലിയൻ ലെസ്‌കോട്ട്

റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം മാഞ്ചസ്റ്റർ സിറ്റിയുമായുള്ളത് വെറും മല്‍സരത്തിനെക്കാള്‍  കൂടുതലാണ്, എന്നാൽ ഫൈനല്‍ തെര്‍ഡില്‍  കരീം ബെൻസെമയുടെ ഭീഷണിയെക്കുറിച്ച് അവർ ജാഗ്രത പാലിക്കണമെന്ന് ജോലിയൻ ലെസ്‌കോട്ട് പറയുന്നു.ഇപ്പോഴത്തെ അവസ്ഥയില്‍ മുന്‍തൂക്കം സിറ്റിക്കാണ്.“സെർജിയോ റാമോസ് റയൽ മാഡ്രിഡിന് ഒരു വലിയ മിസ് ആണ്.റാമോസിന് ചുവന്ന കാര്‍ഡ് ലഭിച്ചത് കളിയിലെ നിർണായക തീരുമാനം ആകുമെന്നും.” ലെസ്കോട്ട് ഫുട്ബോൾ ഇണ്ടക്സ് നടത്തിയ അഭിമുഘത്തില്‍  പറഞ്ഞു.

“ഈഡൻ ഹസാർഡ് തിരിച്ചെത്തിയേക്കാം, പക്ഷേ ബെൻസെമ ഇപ്പോഴും റിയൽ മാഡ്രിഡിന്റെ ഏറ്റവും വലിയ ഭീഷണിയാണ്. ക്ലബ്ബിനായി ദീർഘകാലത്തേക്ക് സ്ഥിരമായി നേടിയ ഗോളുകളുടെ എണ്ണത്തിന് ബെൻസെമയ്ക്ക് മതിയായ ക്രെഡിറ്റ് ലഭിക്കുന്നില്ല.അദ്ദേഹത്തിനെയാണ് സിറ്റി ഏറ്റവും കൂടുതല്‍ ഭയക്കേണ്ടത്.” ലേസ്കോട്ട് വെളിപ്പെടുത്തി.

 

 

Leave a comment