Foot Ball Top News

സിറ്റി താരങ്ങളുടെ മോശം ഫോം കാരണം നഷ്ട്ടമാകുന്നത് ഡി ബ്രൂയ്നക്കാണ് എന്ന് ഗബ്രിയേല്‍ ജീസസ്

August 6, 2020

സിറ്റി താരങ്ങളുടെ മോശം ഫോം കാരണം നഷ്ട്ടമാകുന്നത് ഡി ബ്രൂയ്നക്കാണ് എന്ന് ഗബ്രിയേല്‍ ജീസസ്

ഈ സീസണില്‍ കെവിന്‍ ഡി ബ്രൂയ്നയുടെ അസിസ്റ്റുകളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണം സിറ്റിയിലെ മറ്റ് സഹതാരങ്ങള്‍ കാരണം ആണെന്ന് ബ്രസീല്‍ താരമായ ഗബ്രിയേല്‍ ജീസസ്.ബെൽജിയം താരത്തിന് 30 അസിസ്റ്റുകൾ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.തിയറി ഹെൻറിയുടെ പ്രീമിയർ ലീഗ് റെക്കോർഡായ  20 അസിസ്റ്റുകൾ എന്ന  റെക്കോര്‍ഡിന് ഒപ്പം എത്തി ഡി ബ്രൂയ്ന ഈ സീസണില്‍.എന്നിട്ടും ബ്രസീല്‍ താരം കരുതുന്നത് സിറ്റി താരങ്ങളുടെ പോസ്റ്റിന് മുന്നിലുള്ള പ്രകടനം പോര എന്നാണത്രേ.

 

“ഓരോ ഗെയിമിനും മൂന്നോ നാലോ അസിസ്റ്റുകൾ അദ്ദേഹത്തിന്  നല്‍കാനാകുമെന്ന് ഞാൻ കരുതുന്നു.ഈ സീസണിൽ ഞങ്ങൾക്ക് ധാരാളം ഗോളുകൾ നഷ്ടമാക്കി ഇല്ലെങ്കിൽ കെവിന് 30 അസിസ്റ്റുകൾ ഉണ്ടായിരുന്നേനെ.” ഗബ്രിയേല്‍ ജീസസ് ക്ലബ് വെബ്സൈറ്റ് നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.

Leave a comment