കസിയസുമായുള്ള വൈരാഗ്യം എന്റെ കളിയെ വേറെ തലത്തില്‍ എത്തിച്ചു എന്ന് ലയണല്‍ മെസ്സി
വിരമിച്ചതിനെത്തുടർന്ന് റയൽ മാഡ്രിഡ് നായകൻ ഐക്കർ കസിയസിന് ലയണൽ മെസ്സി ആശംസകള്‍ അർപ്പിച്ചു.കസിയസ് എത്രയോ കാലം മുന്നേ തന്നെ ഫൂട്ബാളില്‍ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു എന്നും മെസ്സി അഭിപ്രായപ്പെട്ടു.
“ഐക്കർ ഇന്ന് വിരമിക്കുകയാണ്.കളിയുടെ ഇതിഹാസം എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പദവി വളരെ മുമ്പുതന്നെ സുരക്ഷിതമായിരുന്നു – ലാ ലിഗയുടെ മികച്ച കളിക്കാരിൽ ഒരാളായതുകൊണ്ട് മാത്രമല്ല, അന്താരാഷ്ട്ര തലത്തിൽ എല്ലാം നേടിയതിനാലും ആണ് ഞാന്‍ അങ്ങനെ കരുതുന്നത്.നിങ്ങൾ ഒരു മികച്ച ഗോൾകീപ്പറാണ്, ശരിക്കും കടുത്ത എതിരാളിയായിരുന്നു എന്ന് തന്നെ പറയണം. തിരിഞ്ഞുനോക്കുമ്പോൾ, ഇത് ശരിക്കും ഒരു പ്രത്യേകതയാണെന്ന് ഞാൻ കരുതുന്നുഞങ്ങള് തമ്മിലുള്ള വൈരാഗ്യം ഞങ്ങളുടെ കളിയെ വേറെ തലത്തില്‍ എത്തിച്ചു എന്ന് ഞാന്‍ കരുത്തുന്നു.” അദ്ദേഹം എസിനോട് പറഞ്ഞു.






































