Foot Ball Top News

വിജയം നേടി യുണൈറ്റഡ്

August 6, 2020

വിജയം നേടി യുണൈറ്റഡ്

ഗ്രൂപ്പ് ഓഫ്  16  സെക്കൻഡ് ലെഗിൽ ബുധനാഴ്ച 2-1 ന് ജയിച്ചതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആണ് യുണൈറ്റഡ് ലാസ്കിനെ പരാജയപ്പെടുത്തിയത്. ലാസ്കിനെ പരാജയപ്പെടുത്തിയത്.ലാസ്കിന് വേണ്ടി ഫിലിപ്പ് വീസിംഗര്‍ ഗോള്‍ നേടിയപ്പോള്‍ യുണൈറ്റഡിന് വേണ്ടി ഗോളുകള്‍ നേടിയത്  ജെസി ലിംഗാര്‍ഡ്,ആന്തണി മാര്‍ഷ്യല്‍ എന്നിവരാണ്.

 

ഓസ്ട്രിയയില്‍ നടന്ന ആദ്യ പാതത്തില്‍ എതിരിലാത്ത അഞ്ച് ഗോളിന് വിജയിച്ചതിനാല്‍ ടോട്ടല്‍ സ്കോര്‍ 7- 1.കഴിഞ്ഞ മല്‍സരത്തില്‍ ലേയ്സെസ്റ്റര്‍ സിറ്റിയെ നേരിട്ട ലൈനപ്പില്‍ നിന്നും ഒമ്പത് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്നലെ ഒലെ ആദ്യ ഇലവനെ ഇറക്കിയത്.ആദ്യ പകുതിയില്‍ യുണൈറ്റഡിന് പറയത്തക്ക നല്ല ഗോള്‍ അവസരങ്ങള്‍ ഒന്നും തന്നെ ഇല്ല താനും.

Leave a comment