ട്രാന്‍സ്ഫര്‍ വേട്ട തുടങ്ങി ഗണേര്‍സ്
നിലവിലെ സീസണിനപ്പുറം ചെൽസിയിൽ തുടരാന്‍ സാധ്യതയില്ല, കാരണം ക്ലബ്ബിന് മൂന്ന് വർഷത്തെ കരാർ നൽകാൻ താൽപ്പര്യമില്ല, വില്ലിയൻ തന്റെ കരിയർ തുടരാൻ മറ്റെവിടെയെങ്കിലും നോക്കുന്നു.മാധ്യമങ്ങള്‍ പറയുന്നത് ബ്രസീല്‍ താരം ഇപ്പോള്‍ ആഴ്സണലിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ് എന്നാണ്.ഫ്രാന്‍സ് ഫുട്ബോള്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും വില്ലിയനെ സമീപിച്ചെങ്കിലും ആഴ്സണൽ ആണത്രെ ഇതില്‍ മുന്‍പന്തിയില്‍.വില്യനും താല്‍പര്യം ആഴ്സണല്‍ ആണ്.ആഴ്സണല്‍ അദ്ദേഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത് മൂന്ന് കൊല്ലത്തെ കരാര്‍ ആണ്.റയലും യുണൈറ്റഡും വെറും രണ്ട് കൊല്ലം മാത്രമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.വില്യന്‍ നാല് കൊല്ലത്തെ കോണ്ട്രാക്ടിനായി വിലപേശും എന്നും ഫ്രാന്‍സ് ഫുട്ബോള്‍ പ്രസിദ്ധീകരിച്ചിരുന്നു.അധിക പക്ഷവും ഈ അടുത്ത കാലത്ത് വില്യന്‍ ആഴ്സണലുമായി കോണ്ട്രാക്ട് സൈന്‍ ചെയ്തു വാര്‍ത്ത കേള്‍ക്കാനാകും.