Foot Ball Top News

നാപൊളിയെ നേരിടാന്‍ പഴയ തന്ത്രങ്ങള്‍ സെത്തിയെന്‍ പൊടി തട്ടിയെടുക്കുന്നു

August 4, 2020

നാപൊളിയെ നേരിടാന്‍ പഴയ തന്ത്രങ്ങള്‍ സെത്തിയെന്‍ പൊടി തട്ടിയെടുക്കുന്നു

ഈ വരുന്ന ഞായറാഴ്ച്ച  ബാഴ്സലോണ vs നാപോളി മല്‍സരം കാമ്പ് നൌവില്‍ വച്ച് നടക്കും.ടീമിന്‍റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കോച്ച് കിക്ക്വി സെത്തിയെന്‍ തന്‍റെ പഴയ തന്ത്രങ്ങള്‍ വീണ്ടും ബാഴ്സലോണയില്‍ പയറ്റുന്നു എന്ന് വാര്‍ത്തകള്‍.ബാഴ്സലോണയുടെ സ്ഥിരം ഫൊര്‍മേഷനാണ് 4-3-3.ഡിഫന്‍റ് ചെയുമ്പോള്‍ മെസ്സിയും സുവാരസും ഒഴികെ ബാക്കിയുള്ള എല്ലാ താരങ്ങളും രണ്ട് ലൈനായി 4-4-2 എന്ന രീതിയില്‍ പ്രസ്സ് ചെയ്യുന്നു.ഇതാണ് ഈ അടുത്ത കാലത്തെ ബാഴ്സയുടെ രീതി.

 

 

 

എന്നാല്‍ സെത്തിയെന്‍ നാപോളിയുമായി പയറ്റാന്‍ പോകുന്നത് പുതിയ രീതിയാണ് 3-5-2.അദ്ദേഹം ടീമിനെ പരിശീലിപ്പിക്കുന്നത് ഇപ്പോള്‍ ഈ രീതിയില്‍ ആണെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.അദ്ദേഹം വന്നപ്പോള്‍ ആദ്യം കുറച്ച് മല്‍സരങ്ങളില്‍ പരീക്ഷിച്ചത് ഈ ഫൊര്‍മേഷനില്‍ ആയിരുന്നു.എന്നാല്‍ വലന്‍സിയയുമായുള്ള മല്‍സരത്തില്‍ തോല്‍വി നേരിട്ടതോടെ ക്ലാസിക്ക് 4-3-3 ഫൊര്‍മേഷനിലേക്ക് സെത്തിയെന്‍ ബാഴ്സയെ കളിപ്പിച്ചു.ഈ പുതിയ ഫൊര്‍മേഷന്‍ ബാഴ്സയുടെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്.താഴെ കമ്മന്‍റ് ചെയ്യുക.

Leave a comment