ക്ലോപ്പിനോടുള്ള സ്നേഹം പങ്കുവച്ച് ലെവന്ദോസ്ക്കി
ബയേണ്‍ മ്യൂണിക്ക് താരമായ റോബര്‍ട്ട് ലെവന്ദോസ്ക്കി താന്‍ പ്രവര്‍ത്തിച്ചതില്‍ വച്ച് ഏറ്റവും മികച്ച മാനേജര്‍ യൂര്‍ഗന്‍ ക്ലോപ്പ് ആണെന്ന് വ്യക്തമാക്കി.റോബര്‍ട്ട് ലെവന്ദോസ്ക്കി പെപ് ഗാര്‍ഡിയോളയുടെ കീഴിലും കളിച്ചിട്ടുണ്ട്.രണ്ടാം സ്ഥാനമാണ് പെപിന് ലെവന്ദോസ്ക്കി നല്‍കിയത്. ക്ലോപ്പിന് രണ്ട് മുഖങ്ങളുണ്ടെന്ന് കരുതുന്നുവെന്ന് ബയേൺ സ്ട്രൈക്കർ റോബർട്ട് ലെവാൻഡോവ്സ്കി പറഞ്ഞു – ഒരു പരിശീലകനായും ഒരു പിതാവായും.
ഇഎസ്പിഎന്‍ നടത്തിയ ഇന്‍സ്റ്റാഗ്രാം ലൈവ് ചാറ്റ് അഭിമുഘത്തിലാണ് ലെവന്ദോസ്ക്കി തന്റെ മനസ്സ് തുറന്നത്.”ഞാന്‍ 100 ശതമാനവും ക്ലോപ്പിന്റെ പുറകെയാണ്.അദ്ദേഹം എനിക്ക് പിതൃതുല്യന്‍ ആണ്.കളികാര്‍ക്ക് അദ്ദേഹം നല്‍കുന്നത് വലിയ പ്രചോദനം ആണ്.എല്ലാ കളിക്കാരെയും അവരുടെ പരമാവധി കഴിവില്‍ കളിപ്പിക്കാന്‍ അദ്ദേഹത്തിനെ കൊണ്ട് കഴിയും.കോച്ചായും ഒരു മനുഷ്യജീവി എന്ന നിലയിലും അദ്ദേഹത്തിനെ ഞാന്‍ ബഹുമാനിക്കുന്നു.”






































