Foot Ball Top News

റാമോസിന് 40 വയസ്സ് വരെ കളിക്കാന്‍ ആകും -വാന്‍ ഡെര്‍ വാര്‍ട്ട്

August 4, 2020

റാമോസിന് 40 വയസ്സ് വരെ കളിക്കാന്‍ ആകും -വാന്‍ ഡെര്‍ വാര്‍ട്ട്

സെർജിയോ റാമോസ് ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധക്കാരനാണ് എന്നും , 40 വയസ്സ് വരെ അദ്ദേഹത്തിന്  കളിക്കുന്നത് തുടരാനാകുമെന്ന് മുൻ റയൽ മാഡ്രിഡ് ടീം അംഗം റാഫേൽ വാൻ ഡെർ വാർട്ട് പറഞ്ഞു.ലാലിഗയില്‍ ബാഴ്സയുടെ മേധാവിത്വം അവസാനിപ്പിക്കാന്‍ റയലിനെ ഏറ്റവും കൂടുതല്‍ സഹായമായത് റാമോസിന്‍റെ പ്രകടനമാണ്.

 

 

“ഞാൻ റയൽ മാഡ്രിഡിൽ ആയിരുന്നപ്പോൾ, അയാൾക്ക് 21  വയസ്സ് ആയിരുന്നു.പിച്ചിന്‍റെ  എല്ലായിടത്തും എത്താന്‍  അവൻ കഴിവ് പ്രകടിപ്പിച്ചിരുന്നു.ഫ്രീ കിക്കുകള്‍,കോണര്‍ കിക്കുകള്‍ എന്നിങ്ങനെ അയാള്‍ കവര്‍ ചെയാത്ത മേഘലകള്‍ കുറവായിരുന്നു.കഴിഞ്ഞ ദിവസം ഞാൻ ഒരു ഗെയിം കാണുമ്പോൾ, ഞാൻ വിചാരിച്ചു, ‘അദ്ദേഹത്തിന് എത്ര വയസ്സായി? 34? ‘ അദ്ദേഹത്തിന് ഇനിയും ആറുവർഷം കളിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു, ഞാൻ അദ്ദേഹത്തോട് വളരെയധികം ബഹുമാനിക്കുന്നു.ഇപ്പോഴും അദ്ദേഹം ഓരോ മല്‍സരങ്ങളിലും ഫോകസ് നഷ്ട്ടപ്പെടാതെ കളിക്കാന്‍ കഴിയുന്നു.” അദ്ദേഹം സ്റ്റാറ്റ്സ് പെര്‍ഫോം ന്യൂസിനോട് പറഞ്ഞു.

Leave a comment