ബയേണില്‍ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് അല്‍ഫോണ്‍സോ ഡേവിസ്
യുവ കനേഡിയന്‍ താരമായ അല്‍ഫോണ്‍സോ ഡേവിസ് കഴിയുന്നത്രയും കാലം ബയേണ്‍ മ്യൂണിക്കില്‍ തുടരും എന്ന് വെളിപ്പെടുത്തി.ഈ സീസണില്‍ ഏറെ ആരാധക ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ഡേവിസ്.വെറും പത്തൊന്‍പത് വയസ് പൂര്‍ത്തിയാക്കിയ ഡേവിസ് ഇപ്പോള്‍ യൂറോപ്പിയന്‍ ഫുട്ബോള്‍ മേഘലയിലെ ചര്‍ച്ചാവിഷയം ആണ്.
“ബയേണില്‍ എത്തിയപ്പോള്‍ എനിക്ക് തീരെ ഭയം ഉണ്ടായിരുന്നില്ല.എനിക്ക് ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാന്‍ കഴിയുമെന്ന് ആളുകളെ കാണിക്കാൻ ഞാൻ ആഗ്രഹിച്ചു.ഒരു പുഞ്ചിരി മുഖത്ത് വരുത്തിയിട്ടാണ് ഞാന്‍ കളിക്കാന്‍ ഇറങ്ങാറുള്ളത്.അതിനുശേഷം ഞാൻ രണ്ട് ലീഗ് കിരീടങ്ങൾ, രണ്ട് ജർമ്മൻ കപ്പുകൾ നേടി അത്കൂടാതെ ബുണ്ടസ്ലിഗ റുക്കി ഓഫ് തി ഇയര്‍ അവാര്‍ഡും സ്വന്തമാക്കി.ഇപ്പോഴും മുഖത്തെ പുഞ്ചിരി മായാതെ സൂക്ഷിക്കും.”അദ്ദേഹം തി പ്ലേയേര്‍സ് ട്രൈബ്യൂണില്‍ പറഞ്ഞു.






































