യുസിഎല്‍ കിരീടം നേടാന്‍ സാധ്യതയുള്ള രണ്ട് ടീമുകളുടെ പേര് പറഞ്ഞ് വെങ്കര്‍ ആശാന്‍
ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ കോംപറ്റീഷന്‍ കുറഞ്ഞെന്നും മാഞ്ചസ്റ്റർ സിറ്റിയും പാരിസ് സെന്റ് ജെർമെയ്നും ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് നേടാന്‍ രണ്ട് ഫേവറിറ്റുകളായി കണക്കാക്കണമെന്നും അര്‍സീന്‍ വെംഗർ അഭിപ്രായപ്പെട്ടു.
“നിങ്ങൾ അറ്റലാന്റയ്‌ക്കോ അറ്റ്ലെറ്റിക്കോ മാഡ്രിഡിനോ എതിരായി ഒരു മത്സരം കളിക്കുമ്പോൾ, എന്തും സംഭവിക്കാം. എന്നെ സംബന്ധിച്ചിടത്തോളം കഴിവിന്റെ അടിസ്ഥാനത്തിൽ മാഞ്ചസ്റ്റർ സിറ്റിയും പിഎസ്‌ജിയും ലീഗിലെ ഏറ്റവും വലിയ രണ്ട് ഫേവറിറ്റുകള്‍ ആണ്.ഫോം നോക്കുകയാണെങ്കില്‍ പിഎസ്ജി ഇപ്പോള്‍ കുറച്ച് പിന്നിലാണ്.എന്നാല്‍ ലീഗ് പണ്ടത്തെ പോലെയല്ല.ടീമുകള്‍ തമ്മിലുള്ള കോംപറ്റീഷന്‍ കുറവാണ്. ”വെംഗർ യൂറോപ്പ് 1നോട് പറഞ്ഞു.പിഎസ്ജിക്ക് ഇതുവരെ കിരീടം ലഭിച്ചിട്ടില്ല എന്ന കാര്യം ഇവിടെ അപ്രധാനം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






































