Foot Ball Top News

മൂന്ന് ചെല്‍സി താരങ്ങള്‍ക്ക് പരിക്ക്,ബയേണിനെതിരെ ഉണ്ടാകില്ല എന്ന് ലംപാര്‍ഡ്

August 3, 2020

മൂന്ന് ചെല്‍സി താരങ്ങള്‍ക്ക് പരിക്ക്,ബയേണിനെതിരെ ഉണ്ടാകില്ല എന്ന് ലംപാര്‍ഡ്

ക്രിസ്റ്റ്യൻ പുലിസിച്ച് , സീസർ അസ്പിലികുറ്റ എന്നിവർ ബയേൺ മ്യൂണിക്കുമായുള്ള  മല്‍സരത്തില്‍ ചെൽസിയുടെ ടീമില്‍ ഉണ്ടായേക്കില്ല.കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന പോരാട്ടത്തിൽ ചെല്‍സി  ആഴ്സണലിനോട് ശനിയാഴ്ച നടന്ന 2-1 എഫ്എ കപ്പ് ഫൈനലിൽ പരാജയപ്പെട്ടു.ഈ മല്‍സരത്തിനിടെ ആണ് ഇരുവര്‍ക്കും പരിക്കേറ്റത്.പെഡ്രോയും മല്‍സരത്തിന് ഉണ്ടാകില്ല എന്ന് ഫ്രാങ്ക് ലംപാര്‍ഡ് വെളിപ്പെടുത്തി.

 

ആഴ്സണലിന് എതിരെ  പെനാൽറ്റി വിട്ടുകൊടുത്തതിന് അഞ്ച് മിനിറ്റിനുശേഷം ക്യാപ്റ്റൻ അസ്പിലികുറ്റ ഒരു കൈത്തണ്ട പരിക്കോടെ മല്‍സരത്തില്‍ നിന്നും പിൻ‌മാറി.വെംബ്ലിയിൽ ചെൽസിയുടെ ആദ്യ ഓപ്പണര്‍ നേടിയ പുലിസിച്ചിനും ഇതേ പരിക്കിനെ തുടര്‍ന്നു മല്‍സരത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്.പെഡ്രോയ്ക്ക് ആണെങ്കില്‍ തോളില്‍ സ്ഥാനഭ്രശം സംഭവിച്ചു.ഈ മൂവരും മല്‍സരത്തിന് ഉണ്ടാകില്ല എന്ന് ലംപാര്‍ഡ് പത്രസമ്മേളനത്തില്‍ പറയുകയും ചെയ്തിരുന്നു.

Leave a comment