Foot Ball Top News

പല തീരുമാനങ്ങളും ആഴ്സണലിന് അനുകൂലമായി – സീസർ അസ്പിലികുയേറ്റ

August 2, 2020

പല തീരുമാനങ്ങളും ആഴ്സണലിന് അനുകൂലമായി – സീസർ അസ്പിലികുയേറ്റ

ചെൽസിയുടെ ‘വേദനാജനകമായ’ എഫ്എ കപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് സീസർ അസ്പിലികുയേറ്റ മനസ്സുതുറന്നു. ധാരാളം 50/50 പോകേണ്ട തീരുമാനങ്ങള്‍  ആഴ്സണലിന് അനുകൂലമായി പോയി എന്നും എന്നാല്‍ ഞങ്ങളുടെ മോശം ഫോമിന് ഒരു ഒഴിവുകഴിവും പറയാന്‍ ആകില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വെംബ്ലിയിൽ ചെൽസിക്കെതിരെ 2-1 ന് ജയം നേടിയ ആഴ്സണൽ 14-ാം തവണയാണ് എഫ് എ കപ്പ് സ്വന്തമാക്കിയത്.

 

“ഒരുപാട് തവണ പല തീരുമാനങ്ങളും ആഴ്സണലിന് അനുകൂലമായിരുന്നു. 2017 ലും ഞങ്ങൾക്കിത് തന്നെ  സംഭവിച്ചിരുന്നു.രണ്ടാഴ്ച മുമ്പ്  മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ കളിച്ചപ്പോൾ ഞങ്ങൾ  മല്‍സരം നിയന്ത്രിച്ചു. ഞങ്ങൾ ഞങ്ങളുടെ ഗെയിം കളിച്ചു.എന്നാൽ ഇന്ന് ഞങ്ങൾക്ക് 90 മിനിറ്റും കളി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല, അവസാനം അത് മല്‍സരഫലത്തില്‍ വലിയ മാറ്റം ഉണ്ടാക്കി.” അദ്ദേഹം ക്ലബ് വെബ്സൈറ്റിനോട് പറഞ്ഞു.

 

Leave a comment