രണ്ടാം സ്ഥാനത്തിനായി പോരാട്ടം
ഇറ്റാലിയന്‍ സീരി എയില്‍ നാളെ തുല്യശക്തികളുടെ പോരാട്ടം.പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്‍റര്‍ മിലാന്‍ മൂന്നാം സ്ഥാനക്കാരായ അറ്റ്ലാന്‍റയെ നേരിടും.ഇരുവരും തമ്മില്‍ നാളെ ഇന്ത്യന്‍ സമയം പന്ത്രണ്ടേക്കാലിന് അറ്റ്ലാന്‍റയുടെ ഹോം ഗ്രൌണ്ടായ അത്ലറ്റി അസൂരി ഡി ഇറ്റാലിയയില്‍ വച്ച് ഏറ്റുമുട്ടും.ഈ സീസണില്‍ ഇരുവരും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് മല്‍സരം സമനിലയില്‍ പിരിഞ്ഞു.
പോയിന്‍റ് പട്ടികയില്‍ ഇരു ടീമുകളും ഓരോ പോയിന്‍റുകളുടെ വിത്യാസം മാത്രമേ ഉള്ളൂ എന്നത് മല്‍സരത്തിന് ആവേശം കൂട്ടി.ഇന്‍റര്‍ കോച്ച് മല്‍സരത്തില്‍ പുതിയ മാറ്റങ്ങള്‍ പലതും വരുത്തിയേക്കാം.ജോസ് ലൂയിസ് പലോമിനോയും ജോസിപ് ഇലിസിക്കും ഈ ഗെയിം അറ്റലാന്റയ്ക്ക് വേണ്ടി കളിച്ചേക്കില്ല,ഇന്റർ മിലാൻ സൈഡില്‍ മാറ്റിയസ് വെസിനോയും സ്റ്റെഫാനോ സെൻസിയും ഉണ്ടാകില്ല.






































