Foot Ball Top News

സാഞ്ചോയുടെ പിന്നില്‍ യുണൈറ്റഡ്

August 1, 2020

സാഞ്ചോയുടെ പിന്നില്‍ യുണൈറ്റഡ്

ഇ‌എസ്‌പി‌എന്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഇംഗ്ലിഷ് ക്ലബായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഈ സമ്മറില്‍ രണ്ടും കല്‍പ്പിച്ച് ജാഡെന്‍ സഞ്ചോയെ സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നു.ക്ലബ് മാനേജര്‍ ഒലെ ഗുന്നാർ സോൾസ്‌ജെയർ എത്രയും വേഗം ഡീല്‍ ഉറപ്പിക്കാന്‍ ക്ലബിനോട് ആവശ്യപ്പെടുനാതായി വാര്‍ത്തകള്‍ ഉണ്ട്.താരം ഒരു ഹോട്ട് ഡീല്‍ ആയതിനാല്‍ വേറെ ഏതെങ്കിലും ക്ലബ് വരുന്നതിന് മുന്‍പ് തന്നെ ഡീല്‍ നേടണം എന്നായിരിക്കും ഒലെയുടെ മനസ്സില്‍.

 

 

ജാഡെന്‍ സാഞ്ചോയെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെകുത്താന്‍മാര്‍ അവരുടെ റഡാറില്‍ ഉള്‍പ്പെടുത്തിയിട്ട്.ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച സാഞ്ചോയെ എന്ത് വില കൊടുത്തും ചെകുത്താന്‍മാര്‍ സ്വന്തമാക്കും എന്നാണ് കരുതുന്നത്.എന്തായാലും ഇനി കുറച്ച് കാലത്തിന്  ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല.

Leave a comment