കുട്ടീഞ്ഞോയുടെ കാര്യത്തില്‍ ബാഴ്സക്ക് സമാധാനം
ഫ്രഞ്ച് താരമായ മാത്തിയോ ഗന്ദോസിയെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ഗണ്ണേഴ്സ് താൽപ്പര്യപ്പെടുന്നു.ഇൻഡിപെൻഡന്റ് നല്‍കിയ വാര്‍ത്ത പ്രകാരം ബ്രസീലിയന്‍ താരമായ ഫിലിപ് കുട്ടീഞ്ഞോയെ വില്‍ക്കാനുള്ള ശ്രമത്തിൽ ബാഴ്സലോണ കുട്ടീഞ്ഞോയെ ആഴ്സണലിനും ടോട്ടൻഹാമിനും വാഗ്ദാനം ചെയ്തു.വര്‍ത്തയില്‍ പറഞ്ഞത് പ്രകാരം ആഴ്സണലിന് കുട്ടീഞ്ഞോയെ ടീമില്‍ എത്തിക്കാന്‍ താല്‍പര്യം ഉണ്ടത്രേ. മാത്തിയോ ഗന്ദോസി – ഫിലിപ് കുട്ടിഞ്ഞോ എന്ന സ്വാപ് ഡീല്‍ വഴി ആയിരിക്കും ട്രാന്‍സ്ഫര്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.
ഡീല്‍ പ്രകാരം ബാഴ്സലോണക്ക് 12 മില്യണ്‍ ഡോളര്‍ ആഴ്സണല്‍ നല്‍കിയേക്കും.വില കൂടിയ താരങ്ങളെ ഒഴിവാക്കാന്‍ ഒരുങ്ങുന്ന ബാഴ്സലോണക്ക് ഇതൊരു നല്ല വാര്‍ത്തയാകും.കഴിഞ്ഞ മാസം വരെ കുട്ടീഞ്ഞോയെ വാങ്ങാന്‍ ഏത് ക്ലബും താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.ഇപ്പോള്‍ കുട്ടീഞ്ഞോ ബയേണ്‍ മ്യൂണിക്കില്‍ ലോണില്‍ കളിക്കുകയാണ്.