Foot Ball Top News

ഇബ്രാഹിമോവിച്ചിനെ പിടിച്ച് നിര്‍ത്താന്‍ എ‌സി മിലാന്‍

July 31, 2020

ഇബ്രാഹിമോവിച്ചിനെ പിടിച്ച് നിര്‍ത്താന്‍ എ‌സി മിലാന്‍

പുതിയ കരാറിനെക്കുറിച്ച് സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എസി മിലാനുമായി ചർച്ചകൾ തുടരുകയാണെന്ന് പത്രപ്രവർത്തകൻ ജിയാൻലൂക്ക ഡിമാർജിയോ റിപ്പോർട്ട് ചെയ്യുന്നു.ഈ കഴിഞ്ഞ സമ്മറില്‍ ആണ്  ഇബ്രാഹിമോവിച്ച് ക്ലബിൽ ചേർന്നത്.സീരി  എ ടീമുമായി ആറുമാസത്തെ കരാർ ഒപ്പിട്ട ഇബ്രാഹിമോവിച്ച് ഇപ്പോള്‍ ടീമിന് ഭാഗ്യം കൊണ്ട് വന്നിരിക്കുകയാണ്. ഇബ്രാഹിമോവിച്ച് വരുന്നതിന്ന് മുന്നേ ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്ന എ‌സി മിലാന്‍ ഇപ്പോള്‍ ആറാം  സ്ഥാനത്താണ്.

 

അന്തിമ തീരുമാനം ഇഎടുക്കേണ്ടത്  സ്‌ട്രൈക്കർ തന്നെയാണ്. എന്നാല്‍ ഡീല്‍ ഉറപ്പിക്കാന്‍ കഴിയുമെന്ന്  ക്ലബ്ബിന്  ആത്മവിശ്വാസമുണ്ട്.അടുത്ത സീസണില്‍ കൂടി ഇബ്രാഹിമോവിച്ച് എ‌സി മിലാനില്‍ തുടരുകയാണെങ്കില്‍ ഒരുപക്ഷേ ക്ലബിലെ പ്രതിസന്തിക്ക് ഒരറുതി വരുത്താന്‍ കഴിഞ്ഞേക്കും.അടുത്ത ഒക്ടോബര്‍ 3 നു ഇബ്രാഹിമോവിച്ചിന് 39 വയസ് പൂര്‍ത്തിയാകുന്നത് ആയിരിക്കും.

Leave a comment