മുഹമ്മദ് സലായെ പിരിയാനകാതെ ഡെജാൻ ലോവ്രെൻ
സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മാറിയതിനുശേഷം തന്റെ “ഉറ്റ സുഹൃത്ത്” മുഹമ്മദ് സലയെയും ലിവർപൂളിലേ “വലിയ കുടുംബത്തെയും” ഉപേക്ഷിച്ചതിൽ ദുഖമുണ്ടെന്ന് ഡെജാൻ ലോവ്രെൻ പറയുന്നു.ലോവ്രെൻ തിങ്കളാഴ്ച സെനിറ്റിലേക്കുള്ള 12 മില്യൺ ഡോളർ ഉള്‍പ്പെടുന്ന ട്രാന്‍സ്ഫര്‍ പൂർത്തിയാക്കി.ആൻഫീൽഡിലെ തന്റെ ആറുവർഷത്തെ സ്പെല്‍ അവസാനിപ്പിച്ചു.31 കാരൻ 2019-20 ൽ പ്രീമിയർ ലീഗ് കിരീട ജേതാവായി മാറിയെങ്കിലും സീസണില്‍ യൂർഗൻ ക്ലോപ്പിനായി 10 കളികളിൽ മാത്രമാണ് അദ്ദേഹം ലിവര്‍പൂളിനായി കളിച്ചത്.
“എല്ലാവരും എന്റെ പ്രിയപ്പെട്ടവരാണ്.അവരെ പിരിയുന്നതില്‍ എനിക്ക് നല്ല വിഷമമുണ്ട്,പ്രത്യേകിച്ചും എന്റെ നല്ല സുഹൃത്തായ മോയെ(മുഹമ്മെദ് സലാ) ഉപേക്ഷിക്കുക. അത് ഒരു പ്രത്യേകതയായിരുന്നു.ഒരു വലിയ സൗഹൃദത്തിന്റെ ആരംഭം മാത്രമാണ് ഇത് . ഞങ്ങൾ വളരെ അകലെ ആയിരിക്കുമ്പോൾ പോലും ഞങ്ങളുടെ സൌഹൃദം തുടരും.” അദ്ദേഹം ലിവര്‍പ്പൂള്‍ വെബ്സൈറ്റില്‍ വികാരാധീനനായി പറഞ്ഞു.