ബാഴ്സയുടെ കുത്തക റയല്‍ അവസാനിപ്പിച്ചു – ഫാബിയോ കപ്പെല്ലോ
ലാ ലിഗയിൽ റയൽ മാഡ്രിഡ് “ബാഴ്‌സലോണയുടെ കുത്തക അവസാനിപ്പിച്ചു” എന്ന് മുന്‍ റയല്‍ മാഡ്രിഡ് മാനേജര്‍ ആയിരുന്ന ഫാബിയോ കാപ്പെല്ലോ.“ക്ലബിന് എന്താണ് വേണ്ടതെന്ന് നന്നായി മനസിലാക്കിയ ആളായി സിനദീന്‍ സിദാന്‍ എന്നും അദ്ദേഹം അവകാശപ്പെട്ടു.കൊറോണ വൈറസ് നിർബന്ധിത ഇടവേളക്ക് ശേഷം ബ്ലാങ്കോസ് ശ്രദ്ധേയമായ ഒരു ക്യാംപെയിന്‍ ആണ് കാഴ്ചവച്ചത്.ഇടവേളക്ക് മുന്നേ രണ്ട് പോയിന്‍റുകള്‍ക്ക് പുറകില്‍ നിന്ന ശേഷമാണ് റയല്‍ തിരിച്ചുവരവ് നടത്തിയത്.
“അവര്‍ നല്ല ഒരു ചാംപ്യന്‍ഷിപ് ആണ് കാഴ്ചവച്ചത്.അവർ ഗോളുകൾ നേടി, മറ്റുള്ളവർ അവർക്കെതിരെ കൂടുതൽ ഗോളുകള്‍ സ്കോർ ചെയ്തില്ല.ബാഴ്സയുടെ മോശം ഫോം അവര്‍ മുതലെടുത്തു.റയൽ മാഡ്രിഡ് ബാഴ്‌സയുടെ കുത്തക അവസാനിപ്പിച്ചു.”അദ്ദേഹം മാഴ്സയോട് നടത്തിയ അഭിമുഘത്തില്‍ പറഞ്ഞു.






































