ഫെര്‍ഗൂസനെ കാണുമ്പോള്‍ മാര്‍പാപ്പയെ കണ്ട അനുഭൂതി – യൂര്‍ഗന്‍ ക്ലോപ്പ്
സർ അലക്സ് ഫെർഗൂസണെ കണ്ടപ്പോൾ മാർപ്പാപ്പയുമായി മുഖാമുഖം വരുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്ന് ലിവർപൂൾ മാനേജർ യൂര്‍ഗന്‍ ക്ലോപ്പ് പറയുന്നു.ലീഗ് മാനേജേഴ്സ് അസോസിയേഷൻ പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം റെഡ്സ് ബോസിന് തിങ്കളാഴ്ച സർ അലക്സ് ഫെർഗൂസൺ ട്രോഫി സമ്മാനിച്ചിരുന്നു.ലീഗ് നേടിയത് അറിയിക്കാന്‍ ക്ലോപ്പ് ഫെര്‍ഗൂസണെ രാവിലെ 3: 30 നു വിളിച്ചിരുന്നവത്രെ.
“നിങ്ങൾ ലീഗ് ജയിച്ചതായി എന്നോട് പറയാൻ പുലർച്ചെ 3.30 ന് എന്നെ ഉണർത്തിയത് ഞാന്‍ ക്ഷമിച്ചിരിക്കുന്നു.നന്ദി,നിങ്ങൾ അത് തികച്ചും അർഹിക്കുന്നു. നന്നായി.”എന്നു ഫെര്‍ഗൂസന്‍ ട്രോഫി നല്‍കുമ്പോള്‍ പറഞ്ഞു.സര്‍ അലക്ക്സ് ഫെര്‍ഗൂസനെ കണ്ടപ്പോള്‍ മാര്‍പാപയെ കണ്ട അനുഭൂതിയാണ് തനിക്ക് ലഭിച്ചതെന്നും യൂര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കി.






































