കപ്പ് നേടിയിട്ടും കലിപ്പ് തീരാതെ ബോനൂച്ചി
തുടർച്ചയായ ഒൻപതാമത്തെ സീരി എ കിരീടം നേടിയ ശേഷം ലിയനാർഡോ ബോനൂച്ചി യുവന്റസിന്റെ എതിരാളികള്‍ക്കും മറ്റ് ശത്രുകള്‍ക്കും എന്ന വണം ട്വിറ്ററില്‍ സന്ദേശം അയച്ചു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഫെഡറിക്കോ ബെർണാദേഷിയുടെയും ഗോളുകളുടെ മികവില്‍ ഞായറാഴ്ച വൈകുന്നേരം സാംപ്‌ഡോറിയയിൽ നടന്ന മത്സരത്തിൽ യുവെ 2-0ന് ജയിച്ചിരുന്നു.
മല്‍സരത്തിന് ശേഷം ബോനൂച്ചി യുവന്‍റസിന്‍റെ ഈ സീസണിലെ ഹൈലൈറ്റ്സ് കോംപിലേഷന്‍ ഇട്ടു.അതില്‍ ഒരു കുറിപ്പും.”ഒരു മികച്ച ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ, ഒരുകാലകെടുതിയുടെ വർഷത്തിൽ എല്ലാത്തിനും എല്ലാവർക്കുമെതിരെ. ഞങ്ങളുടെ ആരാധകർക്കായി, പ്ലേ ഓഫുകൾ ആഗ്രഹിക്കുന്നവർക്ക്. ഞങ്ങളുടെ സ്ഥാനം തട്ടിയെടുക്കാം എന്ന് കരുതിയവർക്ക്. അവർ ഞങ്ങളെ വിമർശിച്ചു. ഇനി വിശ്വസിക്കാത്തവർക്കായി. എൻറെ ഈ സുന്ദര കിരീടം . ”