ഗരെത്ത് ബെയിലിന്റെ അവസ്ഥയില്‍ ഞങ്ങള്‍ എല്ലാര്ക്കും വിഷമമുണ്ട് – ടോണി ക്രൂസ്
റയൽ മാഡ്രിഡിലെ ഗാരെത് ബേലിന്റെ അവസ്ഥ “ആര്‍ക്കും തൃപ്തികരമല്ല”,എന്ന് ടോണി ക്രൂസ് സമ്മതിക്കുന്നു, 2019 ൽ ട്രാന്‍സ്ഫര്‍ നിഷേധിക്കപ്പെട്ടതിൽ വിംഗർ “ഇപ്പോള്‍ അൽപ്പം ദേഷ്യത്തില്‍ ആണ് ” എന്നും ക്രൂസ് അഭിപ്രായപ്പെട്ടു.ചൈനീസ് സൂപ്പർ ലീഗ് സംഘടന ബെയിലിന് ലാഭകരമായ കരാർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്, അത് ഒപ്പിടാൻ അദ്ദേഹം തയ്യാറായിരുന്നു, പക്ഷേ മാഡ്രിഡ് ഈ നീക്കം തടഞ്ഞു.
“ഇപ്പോൾ കളിക്കുന്നത് പോലെ കളിക്കാനല്ല അദ്ദേഹത്തെ റയല്‍ വാങ്ങിയത്.കഴിഞ്ഞ സമ്മറില്‍ അദ്ദേഹം റയല്‍ വിടാന്‍ ആഗ്രഹിച്ചിരുന്നു.എന്നാല്‍ ക്ലബ് അതിന് തയാറായിരുന്നില്ല.ഇതില്‍ അദ്ദേഹത്തിന് ക്ലബിനോട് നീരസം തോന്നിയിരുന്നു.ആറ് വർഷമായി ഞാൻ അദ്ദേഹത്തെ അറിയുന്നു, ഒപ്പം ഞങ്ങൾ ചില വലിയ കാര്യങ്ങളും ഒരുമിച്ച് നേടിയിട്ടുണ്ട്.അദ്ദേഹത്തിന് നല്ലത് വരാന്‍ എനിക്കും ആഗ്രഹമുണ്ട്.” ക്രൂസ് അഭിപ്രായപ്പെട്ടു.






































