Foot Ball Top News

ഹസാര്‍ഡിന് റയലില്‍ കളിക്കുമ്പോള്‍ വലിയ പ്രഷര്‍ നേരിടുന്നു -ഫാബിയോ കാപ്പെല്ലോ

July 26, 2020

ഹസാര്‍ഡിന് റയലില്‍ കളിക്കുമ്പോള്‍ വലിയ പ്രഷര്‍ നേരിടുന്നു -ഫാബിയോ കാപ്പെല്ലോ

സാന്റിയാഗോ ബെർണബ്യൂവിൽ അരങ്ങേറ്റ സീസണിൽ റയൽ മാഡ്രിഡ് ഷർട്ട് ധരിക്കുന്നതിന്റെ പ്രഷര്‍  ഈഡൻ ഹസാർഡിന് വളരെയധികം ഉണ്ടായിരുന്നു എന്ന്  ഫാബിയോ കാപ്പെല്ലോ വിശ്വസിക്കുന്നു.മുൻ ചെൽ‌സി വിംഗർ ഹസാർഡ് 2019-20 സീസണിന് മുന്നോടിയായി 100 മില്യൺ ഡോളർ  ട്രാന്‍സ്ഫര്‍ വഴി  സ്പെയിനിലേക്ക് നീങ്ങിയെങ്കിലും പരിക്കുകൾ മൂലം ലോസ് ബ്ലാങ്കോസുമായുള്ള ആദ്യ സീസണ്‍ ഫ്ലോപ് ആയി.ലാ ലിഗയിൽ ആകെ  16 മത്സരങ്ങള്‍  കളിച്ച അദ്ദേഹം ഒരു തവണ മാത്രം സ്കോർ ചെയ്യുകയും മൂന്ന് അസിസ്റ്റുകളും മാത്രമാണ് നേടിയത്.

 

“തീർച്ചയായും, അദ്ദേഹം ചെൽസിയിൽ ഉണ്ടായിരുന്നതുപോലെ ആയിരുന്നില്ല റയലില്‍.”അദ്ദേഹത്തിന് വളരെക്കാലമായി പരിക്കുണ്ട്, അദ്ദേഹം പൊരുത്തപ്പെടുന്നില്ല.ഞാൻ എല്ലായ്പ്പോഴും അദ്ദേഹത്തെ ഒരു മികച്ച കളിക്കാരനായി കരുതിയിരുന്നു.എന്നാല്‍ അദ്ദേഹത്തിന് റയലില്‍ കളിക്കുക എന്നത് വലിയ പ്രഷര്‍ ആണ് നല്‍കിയത്.അടുത്ത സീസൺ കൂടുതൽ മികച്ചതായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്.”മുൻ മാഡ്രിഡ് ഹെഡ് കോച്ച് കാപ്പെല്ലോ മാർക്കയോട് പറഞ്ഞു

Leave a comment