Foot Ball Top News

നല്ല വിങ്ങ് ബാക്കുകളെ ഞങ്ങള്‍ ഇനിയും ഉണ്ടാക്കാന്‍ ശ്രമിക്കും എന്ന് ക്ലോപ്പ്

July 26, 2020

നല്ല വിങ്ങ് ബാക്കുകളെ ഞങ്ങള്‍ ഇനിയും ഉണ്ടാക്കാന്‍ ശ്രമിക്കും എന്ന് ക്ലോപ്പ്

അടുത്ത ട്രെന്റ് അലക്സാണ്ടർ-അർനോൾഡിനെയോ ആൻഡ്രൂ റോബർട്ട്സണെയോ കണ്ടെത്തുന്നതിനായി  100 ശതമാനം പ്രവർത്തിക്കും എന്ന് ലിവർപൂൾ ബോസ് യൂര്‍ഗൻ ക്ലോപ്പ്.പ്രീമിയർ ലീഗ് ചാമ്പ്യൻ‌മാരായ റെഡ്സിന്റെ രണ്ടു ‌ ഫുൾ‌ ബാക്കുകളും തുടർച്ചയായ രണ്ടാം സീസണിൽ‌ 10 ല്‍ അധികം അസിസ്റ്റുകൾ‌ നല്‍കാന്‍ കഴിഞ്ഞു.ലിവര്‍പൂളിലേ പുത്തന്‍ താരോദയമായ നെക്കൊ വില്ല്യംസ് ക്ലോപ്പിന്റെ പുതിയ കണ്ടെത്തല്‍ ആണ്.

 

“ഞങ്ങളുടെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ നിരന്തരം ചിന്തിക്കുന്നു, അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് ഞങ്ങൾക്കറിയാം.അത്  അങ്ങനെയാണ്,” ക്ലോപ്പ് പറഞ്ഞു.”നെക്കോ വില്യംസില്‍ ഞങ്ങൾക്ക് ഇതിനകം നല്ല  പ്രതീക്ഷയുണ്ട്, ഇത് വളരെ സന്തോഷകരമാണ്.അടുത്ത റോബര്‍ട്ട്സണ്‍ അല്ലെങ്കില്‍ അടുത്ത അലക്സാണ്ടര്‍ അര്‍നോള്‍ഡിനെയോ കണ്ടെത്താന്‍ ഭയങ്ങര വിഷമമാണ്,എന്നാല്‍ ങ്ങൾ ആ 100 ശതമാനം പ്രവർത്തിക്കും.”അദ്ദേഹം അഭിമുഘത്തില്‍ പറഞ്ഞു.

Leave a comment