Foot Ball Top News

മെസ്സിയേ വേണ്ടാത്തതായി ലോകത്ത് ആരും തന്നെ ഉണ്ടാകില്ല – അന്‍റോണിയോ കൊണ്ടേ

July 26, 2020

മെസ്സിയേ വേണ്ടാത്തതായി ലോകത്ത് ആരും തന്നെ ഉണ്ടാകില്ല – അന്‍റോണിയോ കൊണ്ടേ

ട്രാൻസ്ഫർ ലിങ്കുകളെ സ്വാഗതം ചെയ്തെങ്കിലും ബാഴ്‌സ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ വരവ് “ഫാന്റസി ഫുട്ബോൾ” എന്നാണ് ഇന്റർ ഹെഡ് കോച്ച് അന്റോണിയോ കോണ്ടെ വിശേഷിപ്പിച്ചത്.ആറ് തവണ ബാലൺ ഡി ഓർ ജേതാവ് അടുത്ത വർഷം കരാർ അവസാനിക്കുമ്പോൾ ബാഴ്സയിൽ നിന്ന് പുറത്തുപോകാൻ തയ്യാറാണെന്ന് വാര്‍ത്തകള്‍ പത്രങ്ങളില്‍ ഇടം പിടിച്ചിരുന്നു.

 

മുമ്പ് ഇന്‍ററുമായി  ബന്ധപ്പെട്ടിരുന്ന മെസ്സിയുടെ പിതാവ് ഈ ആഴ്ച മിലാനിൽ ഒരു വീട് വാങ്ങിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.ഇതോടെ മെസ്സി  സാൻ സിറോയിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള  അഭ്യൂഹങ്ങൾ ശക്തമായി.”ലോകത്തിലെ ഏത് പൊട്ടനും മെസ്സിയേ ആവശ്യമുണ്ടാവും.തീര്‍ച്ചയായും അദ്ദേഹം വരുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ.എന്നാല്‍ ഇത് നടക്കും എന്ന് എനിക്ക് തോന്നുന്നില്ല.”ഇന്നലത്തെ മല്‍സരശേഷം കൊണ്ടേ തന്‍റെ അഭിപ്രായം പറഞ്ഞു.

Leave a comment