Foot Ball Top News

റോമ vs ഫിയോറെന്‍റീന മല്‍സരം ഇന്ന്

July 26, 2020

റോമ vs ഫിയോറെന്‍റീന മല്‍സരം ഇന്ന്

റോമ vs ഫിയോറെന്‍റീനമല്‍സരം ഇന്ന്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്ന് മണിക്ക് റോമയുടെ ഹോം ഗ്രൌണ്ടായ സ്റ്റേഡിയോ ഒളിംപികോയില്‍ വച്ചാണ് മല്‍സരം.റോമ ലീഗില്‍ അഞ്ചാം സ്ഥാനത്തും ഫിയോറെന്‍റീന പതിനൊന്നാം സ്ഥാനത്തുമാണ്.സീസണില്‍ ഇരുവരും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ വിജയം നേടിയത് റോമയായിരുന്നു.ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയം കണ്ട റോമ അന്ന് ഫിയോറെന്‍റീനയേ തകര്‍ത്ത് തരിപ്പണം ആക്കിയിരുന്നു.

 

കഴിഞ്ഞ മല്‍സരത്തില്‍ റോമ സ്പാലിനെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വരുന്നത്.അതിനു മുന്നേ ഇന്‍റര്‍ മിലാനുമായി സമനില നേടുകയും ചെയ്തിരുന്നു.ഫിയോറെന്‍റീനയും മിലാനുമായി കഴിഞ്ഞ മല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം.ടോറിനോയുമായുള്ള മല്‍സരത്തില്‍ എതിരിലാത്ത രണ്ടു ഗോളുകള്‍ക്ക് അവരെ ഫിയോറെന്‍റീന  പരാജയപ്പെടുത്തുകയും ചെയ്തു.ഇന്നതെ മല്‍സരം ജയിക്കുകയാണെങ്കില്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ കയറാന്‍ ഫിയോറെന്‍റീന സാധിച്ചേക്കും.

Leave a comment