സീരി എയില്‍ ഇന്ന് ബോളോഗ്ന vs ലീചെ മല്‍സരം
ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് ബോളോഗ്ന vs ലീചെ ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ടേമുക്കാലിന് ബോളോഗ്നയുടെ ഹോം ഗ്രൌണ്ടായ റെനാറ്റോ ഡാളറ യില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ബോളോഗ്ന പോയിന്റ് പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ്,ലീചെയാകട്ടെ പതിനെട്ടാം സ്ഥാനത്തും.ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം നേടിയത് ബോളോഗ്നയായിരുന്നു.
കോവിഡിന് ശേഷമുള്ള ലീഗ് മല്‍സരങ്ങളില്‍ ബോളോഗ്നയുടെ പ്രകടനം എല്ലാ കണക്ക് കൂട്ടലുകള്‍ക്കും അപ്പുറമാണ്.അറ്റ്ലാന്റ,യുവന്റസ്,എസി മിലാന് എന്നിവര്‍ക്ക് എതിരെ പരാജയപ്പെട്ട ബോളോഗ്ന ഇണ്ടാര്‍ മിലാനെ പരാജയപ്പെടുത്തുകയും,നാപൊളിയെ സമനിലയില്‍ തളക്കുകയും ചെയ്തു.ലീചെ കഴിഞ്ഞ മല്‍സരത്തില്‍ പത്തൊന്‍പതാം സ്ഥാനത്തുള്ള ബ്രഷ്യയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബോളോഗ്നയെ നേരിടാന്‍ ഒരുങ്ങുന്നത്.






































