“ലംപാര്‍ഡ് ഇനിയും ഏറെ പഠിക്കാനുണ്ട്” ഉരുളക്ക് ഉപ്പേരി നല്കി ക്ലോപ്പ്
കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന ലിവര്‍പ്പൂള്‍ vs ചെല്‍സി മല്‍സരത്തിന്റെ തീ ഇതുവരെ അണഞ്ഞിട്ടില്ല.മല്‍സരത്തില്‍ 5-3 നു ലിവര്‍പ്പൂള്‍ ജയിച്ചിരുന്നു.എന്നാല്‍ മല്‍സരത്തിന് ശേഷം ചെല്‍സിയുടെ കോച്ച് ഫ്രാങ്ക് ലംപാര്‍ഡ് ലിവര്‍പ്പൂളിനെതിരെ പൊട്ടിത്തെറിച്ചു.ക്ലോപ്പിന്റെ സ്റ്റാഫിനെ ലംപാര്‍ഡ് കടുത്ത രീതിയില്‍ വിമര്‍ശിച്ചു.
“ഞാന്‍ പറയുന്നത് ക്ലോപ്പിനെയല്ല.അദ്ദേഹത്തിന്റെ സ്റ്റാഫിനെയാണ്.അയാളുടെ പെരുമാറ്റം പലപ്പോഴും പരിതി വിടുന്നുണ്ട്.മല്‍സരത്തില്‍ പല സമയങ്ങളിലും എന്റെ നേര്‍ക്ക് നിലവിളിയും ആക്രോശവും.ബെഞ്ചില്‍ ഇരിക്കുമ്പോള്‍ പാലിക്കേണ്ട കോഡിന് എതിരാണ് ഇത്.”മല്‍സരത്തിന് മുന്‍പ് ലിവര്‍പ്പൂള്‍ കുറച്ച്അഹങ്കാരം കുറക്കണം എന്ന് ലംപാര്‍ഡ് പറഞ്ഞിരുന്നു.എന്നാല്‍ ക്ലോപ്പിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.”ലംപാര്‍ഡ് ഇനിയും ഏറെ പഠിക്കാന്‍ ഉണ്ട്.അദ്ദേഹം പറഞ്ഞത് പോലെ ഞങ്ങള്‍ അഹങ്കാരികള്‍ അല്ല.അന്നത്തെ മല്‍സരത്തില്‍ ഫ്രാങ്ക് ഭയങ്കര ആവേശത്തില്‍ ആയിരുന്നു.അദ്ദേഹത്തിന്റെ ആ സ്വഭാവത്തെ ഞാന്‍ വളരെ അധികം ഇഷ്ട്ടപ്പെടുന്നു.”






































