Foot Ball Top News

ഡേവിഡ് വിയക്കെതിരെ ലൈംഗിക പീഡന ആരോപണം

July 24, 2020

ഡേവിഡ് വിയക്കെതിരെ ലൈംഗിക പീഡന ആരോപണം

മുന്‍ ബാഴ്സലോണ താരമായ ഡേവിഡ് വിയക്കെതിരെ ലൈംഗിക പീഡന ആരോപണം.അമേരിക്കന്‍ ഫുട്ബോള്‍ ക്ലബായ ന്യൂയോര്‍ക്ക് സിറ്റി എഫ്‌സിയില്‍ മുന്പ് ഇന്‍റേണ്‍ ആയി ജോലി ചെയ്ത യുവതി ക്ലബിലെ മുന്‍   താരമായ ഡേവിഡ് വിയക്കെതിരെയും ക്ലബിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ലൈംഗിക പീഡന ആരോപണം നടത്തി.ഇത് വിവാദമായതിന് ശേഷം ഡേവിഡ് വിയയുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം നടത്തുമെന്ന് ക്ലബ് അറിയിച്ചു.

 

“ഞങ്ങൾ ഈ വിഷയം വളരെ ഗൗരവമായി കാണുന്നു, ഞങ്ങളുടെ ഓർഗനൈസേഷന്റെ  മേഖലകളിൽ എന്ത്  തരത്തിലുള്ള ഉപദ്രവങ്ങൾ സഹിക്കില്ല. ഞങ്ങൾ  ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.”ഇതായിരുന്നു ക്ലബിന്‍റെ പ്രതികരണം.വിയ തന്നെ അപമാനിക്കാത്ത ഒരു ദിവസം പോലും ഇല്ല എന്നും ഇരയായ യുവതി പറഞ്ഞു.

Leave a comment