പറ്റിയ ഓഫറുകള്‍ വന്നാല്‍ തിയഗോയേ കൊടുക്കുമെന്ന് ബയേണ്‍ മ്യൂണിക്ക്
ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്ക് വിടാന്‍ സ്പാനിഷ് താരമായ തിയഗോ അലകാന്റ്റ സമ്മതം മൂളിയെന്ന് മുന്‍ ബയേണ്‍ മ്യൂണിക്ക് ചീഫ് കാര്ള് ഹെയിന്‍സ് റുമേനിഗ്ഗേ.തുടർച്ചയായ ഏഴ് ബുണ്ടസ്ലിഗ കിരീടങ്ങൾ ഉൾപ്പെടെ 2013 ൽ ബാഴ്സലോണയിൽ നിന്ന് ജർമ്മനിയിലേക്കുള്ള നീക്കം പൂർത്തിയാക്കിയതിന് ശേഷം അലിയാൻസ് അരീനയിൽ ആകെ 14 പ്രധാന ട്രോഫികൾ തിയാഗോ നേടിയിട്ടുണ്ട്.
“തങ്ങള്‍ക്ക് പറ്റിയ തുക ലഭിക്കുകയാണെങ്കില്‍ അദ്ദേഹത്തിനെ നല്കാന് ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ല.അദ്ദേഹത്തിനോട് ഞങ്ങള്‍ സംസാരിച്ചിരുന്നു.അദ്ദേഹത്തിന് തല്ക്കാലം ഇവിടെ ഒരു കുഴപ്പവും ഇല്ല.എന്നാല്‍ തന്റെ കരിയര്‍ തീരുന്നതിന് ഇങ്ങനെ ആകാന്‍ താല്പര്യം ഇല്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു.ലിവര്‍പൂളിന് ഡീല്‍ നല്കാന് തല്പര്യമുണ്ട് എന്ന് കേട്ടെങ്കിലും ഓഫറുകള്‍ ഒന്നും വന്നിട്ടില്ല.” അദ്ദേഹം പറഞ്ഞു.






































