ഓസില്‍ എന്ന കപ്പല്‍ ആഴ്സണല്‍ വിട്ടിട്ട് കാലം കുറച്ചായി -ഇയാന്‍ റൈറ്റ്
ആഴ്സണല്‍ ടീമില്‍ തുടരാന്‍ മെസൂട്ട് ഓസിലിന് ഇനി കഴിയുമോ എന്ന് സംശയമാണ് എന്ന് മുന്‍ ആഴ്സണല്‍ താരം ഇയാന്‍ റൈറ്റ്.ജര്‍മന്‍ താരത്തിന് ആഴ്സണലില്‍ തുടരാന്‍ താല്‍പര്യം ഇല്ല എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഇതെല്ലാം സ്വഭാവത്തെപ്പറ്റിയാണ്. നിങ്ങൾ ഡാനി സെബാലോസിനെ നോക്കുമ്പോൾ, അദ്ദേഹത്തിന് ഒരു മനോഭാവ പ്രശ്‌നമുണ്ടായിരുന്നു, മൈക്കൽ അവന് മാറാന്‍ ഒരവസരം കൊടുത്തു, ഇപ്പോൾ അദ്ദേഹം ടീമിലുണ്ട്.മാറ്റിയോ ഗെണ്ഡോസിയുടെ സ്വഭാവം മോശമാണെന്ന് കേള്‍ക്കുന്നുണ്ട് അവനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കോച്ച് മൈക്കലിന് തല്‍പര്യമില്ല.താരങ്ങള്‍ അവരുടെ മനോഭാവം ശരിയാക്കിയാല്‍ മൈക്കൽ അവര്‍ക്ക് അവസരം നൽകുമെന്ന കാര്യം തീര്‍ച്ചയാണ്.ഓസിലിന് ഇപ്പോള്‍ ഇവിടെ തുടരാന്‍ താല്പര്യമില്ല എന്ന് വ്യക്തമാണ്.” ഇയാന്‍ റൈറ്റ് പ്രീമിയര്‍ ലീഗ് പ്രൊഡക്ഷന്‍സിനോട് പറഞ്ഞു.