ജൂഡ് ബെല്ലിങ്ഹാമിന്റെ 22 ആം നമ്പര്‍ ജഴ്സിയെ വിരമിപ്പിക്കാന്‍ ബര്‍മ്മിങ്ഹാം സിറ്റി…
ജൂഡ് ബെല്ലിങ്ഹാമിന്റെ 22 ആം നമ്പര്‍ ജഴ്സിയെ വിരമിപ്പിക്കാന്‍ ബര്‍മ്മിങ്ഹാം സിറ്റി…ക്ളബ് ലെജന്റുകളുടെ ജഴ്സി പല ക്ളബുകളും വിരമിപ്പിക്കാറുണ്ട്… പക്ഷേ കൂടുമാറി പോകുന്ന ഒരു പതിനേഴ്കാരന്റെ ജഴ്സിയാണ് ബര്‍മ്മിങ്ഹാം സിറ്റി വിരമിപ്പിക്കുന്നത്… പതിനാറ് വയസ്സും മുപ്പത്തിയെട്ടു ദിവസവും പ്രായമുള്ളപ്പോള്‍ ക്ളബിനായി സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ച ജൂഡ് ബെല്ലിങ്ങ്ഹാം ക്ളബിന്‍െറ എക്കാലത്തെയും പ്രായം കുറഞ്ഞ കളിക്കാരനും ഗോള്‍ സ്കോററുമാണ്… 26 മില്യണ്‍ യൂറോക്കാണ് 7 വയസ്സുമുതല്‍ ബര്മ്മിങ്ഹാമിലുള്ള ബെല്ലിങ്ഹാം ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് പോകുന്നത്… ഇത് ക്ളബിന്റെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയാണ്…. തങ്ങളുടെ ക്ളബിന്റെ കളിക്കാരനായിരുന്നു അദ്ദെഹമെന്നോര്ക്കാനും ഭാവി തലമുറക്ക് പ്രചോദനമേകാനുമാണ് ജഴ്സി നിര്‍ത്തലാക്കുന്നതെന്ന് ക്ളബിറക്കിയ പ്രസ്താവനയിൽ പറയുന്നു.