Foot Ball Top News

യുവന്‍റസിന് തോല്‍വി

July 24, 2020

യുവന്‍റസിന് തോല്‍വി

ഇന്നലെ ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസ് vs ഉഡ്ഡിനീസ് മല്‍സരത്തില്‍ യുവാന്‍റസിന് തോല്‍വി.പരാജയപ്പെട്ടതിനാല്‍ കിരീടം ഉറപ്പിക്കാന്‍ യുവന്‍റസിന് ഇനിയും കാത്തിരിക്കേണ്ടി വരും.ഇനിയും മൂന്ന് മല്‍സരങ്ങളാണ് യുവന്‍റസിന് ലീഗില്‍ ബാക്കിയുള്ളത്.2-1 എന്ന സ്കോര്‍ ലൈനിനാണ് ഉഡിനീസ് യുവന്‍റസിനെ പരാജയപ്പെടുത്തിയത്.പോയിന്‍റ് പട്ടികയില്‍ ഉഡിനീസ് ഇപ്പോള്‍ പതിനഞ്ചാം സ്ഥാനത്താണ്.

 

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ നേടി യുവന്‍റസ് ലീഡ് നേടി.നെതര്‍ലാന്‍റ്സ് താരമായ മാതിസ് ഡി ലൈറ്റാണ് യുവന്‍റസിന് വേണ്ടി ഗോള്‍ നേടിയത്.ആദ്യ പകുതിക്ക് പിരിയുമ്പോള്‍ സ്കോര്‍ ലൈന്‍ 1-0 തിന് യുവന്‍റസിന് നേട്ടമായിട്ടാണ്.ശേഷം 52 ആം മിനുട്ടില്‍ ലിജ നെസ്റ്ററോവ്സ്കി ഉഡിന്നീസിന് വേണ്ടി ആദ്യ ഗോള്‍ നേടികൊടുത്തു.92 ആം മിനുട്ടില്‍ സെകൊ ഫോഫാനാ രണ്ടാം ഗോള്‍ കൂടി നേടിയതോടെ യുവന്‍റസിന്‍റെ പതനം പൂര്‍ണം.

 

Leave a comment