ഗോൾ മഴക്കൊടുവിൽ ആൻഫീൽഡിൽ ആഘോഷരാവ് !!
അങ്ങനെ 30 വർഷത്തിനിപ്പുറം ലിവർപൂൾ ആരാധകർ ഉറക്കമില്ലാത്ത ഒരു രാവ് കൊണ്ടോടി. ചെൽസിക്കെതിരെ നടന്ന മത്സരത്തിന് ശേഷം പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിൽ വെച്ച് തന്നെ ലിവർപൂളിന് സമ്മാനിച്ചു. മൂണിനെതിരെ അഞ്ചു ഗോളുകൾക്ക് എന്ന ആവേശകരമായ മാർജിനിൽ വിജയിച്ചു തന്നെ അവർ അത് ഉയർത്തുകയും ചെയ്തു.
കീറ്റ[23′], ട്രെൻറ്റ്[38′], വൈനാൾഡാം[43′], ഫിർമിഞ്ഞോ[55′], ഷെയിംബെർലിൻ[84′] എന്നിവർ ആതിഥേയർക്കായി ലക്ഷ്യം കണ്ടപ്പോൾ ജിറൂഡ്[45+3′], എബ്രഹാം[61′], പുലിസിച്ഛ്[73′] എന്നിവർ ചെൽസിക്കായി വളകിലുക്കി. ട്രെൻറ്റ്ന്റെ അതി മനോഹരമായ ഫ്രീ കിക്ക് മത്സരത്തിന്റെ ഹൈലൈറ് ആയി മാറുകയും ചെയ്തു. പുലിസിക്കിന്റെ പ്രകടനവും എടുത്ത് പറയേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അതിമനോഹരമായ റൺ ആണ് അബ്രഹാമിന്റെ ഗോളിൽ കലാശിച്ചത്. അത് കണ്ടാൽ ഏത് ആരാധകനും ഹസാഡിനെ ഓർത്തു പോകും. അദ്ദേഹം തന്നെ നേടിയ ചെൽസിയുടെ മൂന്നാം ഗോളും കണ്ണിന് വിരുന്നൊരുക്കി.