Foot Ball legends Top News

ആൻഫീൽഡിനെ കോരി തരിപ്പിക്കാൻ ഇനി ലല്ലാന ഇല്ല

July 23, 2020

author:

ആൻഫീൽഡിനെ കോരി തരിപ്പിക്കാൻ ഇനി ലല്ലാന ഇല്ല

ദ്‌ കോച്ചസ്‌ വോയ്‌സ്‌’ ൽ ഗരത്‌ സൗത്‌ ഗേറ്റ്‌ അയാളുടെ മോസ്റ്റ്‌ പ്രസ്റ്റീജിയസ്‌ ജയത്തെ കുറിച്ച്‌ പറഞ്ഞ്‌ തുടങ്ങുകയാണ്. സ്‌പെയിൻ ന് എതിരായ മത്സര വിജയത്തെ കുറിച്ചാണയാൾ അഭിമാനത്തോടെ പറഞ്ഞ്‌ തുടങ്ങുന്നത്‌.. പ്രതിഭയിലും സ്ഥിരതയിലും പ്രകടനമികവിലുമെല്ലാം ഇംഗ്ലണ്ടിനെ കവച്ച്‌ വക്കുന്ന ഒരു ദേശീയ ടീമിനെ എങ്ങനെ താനന്ന് തോൽപിച്ചുവെന്ന് വ്യക്തമാക്കാൻ പ്ലെയിംഗ്‌ ഇലവന്റേയും പ്ലേയർ പൊസിഷന്റേയും വിവരണത്തോട്‌ തുടങ്ങുന്ന ഗരത്‌ ഒരു പേര്‌, ഒരു പേര്‌ മാത്രം പതിവിലേറെ ആ വീഡിയോ ബൈറ്റ്‌ ൽ പറഞ്ഞ്‌ പോകുന്നുണ്ട്‌.. ദ്‌ നെയിം വാസ്‌ ആദം ലല്ലാന..!

ആദം ലല്ലാനയുടെ മസ്തിഷ്കത്തിലായിരുന്നു അന്ന് സ്പെയിനിന്നെ തോൽപിച്ച ഗോളുകൾ ഉദയം കൊണ്ടത്‌… ചോര മണക്കുന്ന സ്രാവുകളെ യാണ് സമുദ്രങ്ങളിൽ ഏറെ ഭയപ്പെടേണ്ടത്‌; മൈതാന മദ്ധ്യത്ത്‌ അത്‌ ആദമായിരുന്നു..പ്രസ്‌ റെസിസ്റ്റന്റ്‌ ആയ ഫസ്റ്റ്‌ ടച്ചിന്റെ അപോസ്തലന്മാരായ സ്പെയിൻ മദ്ധ്യനിര പന്തിനെ നിയന്ത്രണത്തിലാക്കാൻ അന്ന് പെടാപാട്‌ പെട്ടിരുന്നു.. ഫസ്റ്റ്‌ ടച്ചിനും സെക്കന്റ്‌ ടച്ചിനുമിടയിലുള്ള നിമിഷാർദ്ധം അളന്നെടുക്കാൻ, പന്ത്‌ തട്ടിയെടുക്കാൻ, ആദം ലല്ലാനയോളം മിടുക്കുള്ളവരെ ഞാൻ കണ്ടിട്ടില്ല, ദ്‌ പ്രസ്‌ മാസ്റ്റർ !! സ്കോർ ഷീറ്റ്‌ ന് സ്പെയിൻ അന്ന് തുറന്ന് വിട്ട അബദ്ധങ്ങളെ കാണിച്ച്‌ തരാനാകുമോ എന്ന് സംശയമാണ്.. കളി ലൈവ്‌ കണ്ടെഴുന്നേറ്റ എനിക്ക്‌ ഉറപ്പായിരുന്നു.. ഈ സ്പെയിൻ അടുത്ത ലോകകപ്പിന്റെ അവസാന എട്ടിലെത്തില്ലെന്നും ഇംഗ്ലണ്ട്‌ അവസാന എട്ടിൽ നിസംശയം കാണുമെന്നും..!!

തിരിച്ചെത്താം.. ആദം ലല്ലാനയുടെ പേരായിരുന്നു ലോകകപ്പിനുള്ള ടീം ഷീറ്റിലേക്ക്‌ താൻ ആദ്യം എഴുതി ചേർത്തതെന്ന് ഗരത്‌ സൗത്‌ ഗേറ്റ്‌ പറയുമ്പോൾ അയാളുടെ മാച്ച്‌ ഡിസ്‌പ്ലേകൾ കണ്ടിരുന്ന ഒരാൾക്കും ഒരു സംശയത്തിനിടയില്ലായിരുന്നു… വിധി പരിക്കെന്ന പിൻ വിളിയിൽ ആദത്തെ കുരുക്കിയിട്ടത്‌ കൊണ്ട്‌ അയാൾക്ക്‌ നഷ്ടമായ അനേകം മൊമന്റുകളിലൊന്ന് മാത്രമായത്‌ അവസാനിക്കുന്നു..!!

ഫേമസ്‌ സ്പോർട്സ്‌ ജേണോ ‘മെലിസ റെഡ്ഡി’ ഡ്രീം ചാമ്പ്യൻസ്‌ ലീഗ്‌ യാത്രക്കപ്പുറം മൗറീസ്യോ പൊച്ചറ്റീനോ യെ അഭിമുഖം ചെയ്യുകയാണ്.. അയാളുടെ മാനേജിംഗ്‌ കരിയറിലെ ഏറ്റവും പ്രോമിസിംഗ്‌ ആയ ബ്രില്യന്റ്‌ ആയ കളിക്കാരനെ കുറിച്ച്‌ ചോദിച്ച ശേഷം മറുപടിക്കായി കാത്തിരിക്കുന്ന മെലിസ റെഡ്ഡിയോട്‌ പോച്‌ പറഞ്ഞ്‌ തുടങ്ങുന്നതിങ്ങനെയാണ്” സതാപ്റ്റൻ മാനേജറായി ചുമതലയേറ്റ ശേഷം കളിക്കാരുമായുള്ള രണ്ട്‌ മൂന്ന് സെക്ഷനുകൾക്കപ്പുറം ഒരു പ്ലേയറിന്റെ വീഡിയോ ക്ലിപിംഗ്സ്‌ ടാക്റ്റികലായും മറ്റും മനസ്സിലാക്കുന്നതിനിടയിൽ ഞാൻ അസിസറ്റന്റിനോട്‌ പറഞ്ഞതിങ്ങനെയാണ്ൺ.. വാട്ട്‌ എ പ്ലേയർ.. വാട്ട്‌ എ ഗുഡ്‌ പ്ലെയർ ഹി ഈസ്‌.. വാട്ട്‌ എ ടാലന്റ്‌ ഹി ഈസ്‌.. ഇയാൾക്കിനി പരിക്കുകൾ പറ്റാൻ പാടില്ല..അയാളോടും മെഡിക്കൽ സ്റ്റാഫിനോടും ഒരുമിച്ച്‌ എന്നെ വന്ന് ഇപ്പോൾ തന്നെ കാണാൻ പറയൂ” എന്നാണ്.. ദ്‌ എബൗ മെൻഷൻഡ്‌ പ്ലെയർ ഈസ്‌ ആദം ലല്ലാന..!!

ക്രിസ്ത്യൻ എറിക്സൻ,ഹാരി കെയ്ൻ,ഡെല്ലെ അലി,ടോബി ഐഡർവ്വെഡ്റ്റ്‌,ഫിലിപെ കൗടീഞ്ഞോ തുടങ്ങി പ്രതിഭകളെ ഒരുപാട്‌ പരിശീലിപ്പിച്ച പോച്‌ ഇന്നും ആദം ലല്ലാനയെ ഓർക്കുന്നതയാൾ കണ്ട ഏറ്റവും മികച്ചവരിൽ ഒന്നാമനായാണ്..!! സിഗ്നൽ ഇഡൂന പാർക്ക്‌’ വിട്ട്‌ ആൻഫീൽഡി’ലേക്ക്‌ എത്തുന്ന യർഗ്ഗൻ ക്ലോപ്‌ ഫോർമ്മേഷനിൽ ആദ്യമെഴുതി ചേർക്കുന്ന പേര്‌ ജോർഡാൻ ഹെൻഡേഴ്സന്റേതല്ല; ആദം ലല്ലാന എന്ന സ്പാനിഷ്‌ വംശജന്റേതാണ്‌!! ബോബിക്കും നബിക്കും മുമ്പ്‌ , പരിക്കയാളെ വിസ്മൃതിയിലേക്ക്‌ വിളിച്ച്‌ കൊണ്ട്‌ പോകും മുമ്പ്‌ ഡയമണ്ട്‌ മിഡിൽ ലീഡ്‌ ചെയ്തിരുന്നത്‌ ആദം ലല്ലാനയായിരുന്നു.. മനോഹരമായൊരു ചെറിയ സമയം അയാളവിടെ കളിച്ചിരുന്നു.. പരിക്കില്ലാത്ത ആദം ലല്ലാന മനോഹരമായ കാഴ്ചയായിരുന്നു മൈതാനത്ത്‌..മൈതാനമാകെ പരന്ന് കളിക്കുന്ന, ലോംഗ്‌ റേഞ്ചറുകളിൽ വലയുടെ ബലം അളന്നിരുന്ന, ക്രൈഫ്‌ ടേണുകളിൽ എതിരാളികളെ പിറകിലേക്ക്‌ തള്ളിയിട്ട്‌ ആദം കാണികളെ കൈക്കുള്ളിലാക്കിയിരുന്നു…!!

അതിനുള്ള പ്രതിഫലമെന്നോണം കരാർ കാലാവധി നീട്ടാൻ ലിവർപ്പൂൾ ആദത്തിനോട്‌ സമ്മതം വാങ്ങിയിരിക്കുന്നു,,റോജേഴ്സിന്റെ ലെസ്റ്ററിലെത്തും മുമ്പയാളിൽ പ്രീമിയർ ലീഗിന്റെ പകിട്ട്‌ കൂടി ലിവർപ്പൂളിന് നൽകണമായിരുന്നു.. ക്ലോപ്പിന് നൽകണമായിരുന്നു.. ഗാസ്‌കോയിനും ജോർജ്ജ്‌ ബെസ്റ്റിനും പ്രതിഭ ധൂർത്തടിക്കാൻ ദൈവം കൂട്ട്‌ നിന്നപ്പോൾ ആദത്തിനോട്‌ അയാൾ കരുണ കാണിച്ചില്ല.. പ്രതിഭാ ധാരാളിത്തത്തിനൊപ്പം പരിക്ക്‌ കൂടി പകുത്ത്‌ നൽകി ദൈവം അയാളെ അപൂർണ്ണനാക്കുന്നു..!! . ആദം ലല്ലാന ഇവിടെ കളിച്ചിരുന്നുവെന്ന് കാലങ്ങൾക്കിപ്പുറം വിശ്വാസിക്കാൻ കൂട്ടാകാത്തവരോട്‌ ഞാൻ ഗരത്‌ സൗത്‌ ഗേറ്റിന്റേയും മൗറീസിയോ പോചറ്റീനോയുടേയും യർഗ്ഗൻ ക്ലോപിന്റേയും വാക്കുകൾ കൂട്ടുപിടിച്ച്‌ തർക്കിക്കും..! ആദം ലല്ലാനയിവിടെ കളിച്ചിരുന്നു.. പ്രതിഭയുടെ മിന്നലാട്ടം കാഴ്ചവച്ചയാൾ പരിക്കിനോടൊപ്പം യാത്രപോയിരിക്കുന്നു…!!! ആദം ലല്ലാന അപൂർണതയിൽ അപ്രത്യക്ഷനായവൻ!!

പക്ഷെ കാലം നീതി പുലർത്തി. ലിവര്പൂളിനായി ആൻഫീൽഡിൽ തന്റെ അവസാന മത്സരത്തിൽ ലീഗ് കിരീടം ഉയർത്തി വിട പറയാൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു.

Leave a comment