ഇറ്റാലിയന്‍ സീരി എയില്‍ നാളെ ഇന്‍റര്‍ മിലാന് പോരാട്ടം
സീരി എയില്‍ നാളെ ഇന്‍റര്‍ മിലാന്‍ vs ഫിയോറെന്‍റീന മല്‍സരം നടക്കും.നാളെ ഇന്ത്യന്‍ സമയം ഒന്നേക്കാലിന് ഇരുവരും തമ്മില്‍ ഇന്‍റര്‍ മിലാന്‍റെ ഹോം ഗ്രൌണ്ടായ സാന്‍ സീറോയില്‍ വച്ചാണ് നടക്കുക.പോയിന്‍റ് പട്ടികയില്‍ ഇന്‍റര്‍ മിലാന്‍ മൂന്നാമതും ഫിയോറെന്‍റീന പന്ത്രണ്ടാം സ്ഥാനത്തുമാണ്.ഇന്ന് വിജയം നേടാന്‍ ആയാല്‍ ഇന്‍ററിന് രണ്ടാം സ്ഥാനത്തേക്ക് എത്തും.
ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനില ആയിരുന്നു ഫലം.കഴിഞ്ഞ മല്‍സരത്തില്‍ റോമയുമായി സമനില നേടിയാണ് ഇന്‍റര്‍ മിലാന്‍ ഫിയോറെന്‍റീനയെ നേരിടാന്‍ ഒരുങ്ങുന്നത്.ടോറിനോയെ എതിരിലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി ഫിയോറെന്‍റീന.ഇന്ന് വിജയം കാണാന്‍ ആയാല്‍ പത്താം സ്ഥാനത്ത് എത്താന്‍ ഫിയോറെന്‍റീനയ്ക്ക് കഴിഞ്ഞേക്കും.






































