Foot Ball Top News

തോളിനുമേല്‍ സമ്മര്‍ദവുമായി ചെല്‍സിയിന്നു ലിവര്‍പൂളിനെതിരെ

July 22, 2020

തോളിനുമേല്‍ സമ്മര്‍ദവുമായി ചെല്‍സിയിന്നു ലിവര്‍പൂളിനെതിരെ

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാളെ ചെല്‍സി vs ലിവര്‍പ്പൂള്‍ മല്‍സരം.ഇന്ത്യന്‍ സമയം പന്ത്രണ്ടേമുക്കാലിന് ആണ് മല്‍സരം.ലിവര്‍പൂളിന്‍റെ തട്ടകമായ അന്‍ഫീല്‍ഡിലാണ് മല്‍സരം നടക്കാന്‍ പോകുന്നത്.പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് ഈ മല്‍സരം അത്ര കാര്യമായി കാണേണ്ടതില്ല,എന്നാല്‍ ചെല്‍സിയുടെ കാര്യം അങ്ങനെയല്ല,പോയിന്‍റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനം നേടണമെങ്കില്‍ അവര്‍ക്ക് ഇനിയും വിജയങ്ങള്‍ നേടേണ്ടതുണ്ട്.തൊട്ട് പിന്നാലേ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ലേയ്സെസ്റ്റര്‍ സിറ്റിയും ഉള്ളതിനാല്‍ ചെല്‍സിയുടെ മേല്‍ വന്‍സമ്മര്‍ദം ഉണ്ടാകും.

 

 

ഈ സീസണില്‍ ഇതിന് മുന്നേ ചെല്‍സിയും ലിവര്‍പപൂളും രണ്ട് വട്ടം ഏറ്റുമുട്ടിയിട്ടുണ്ട്.പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ വിജയം കണ്ടത് ലിവര്‍പ്പൂള്‍ ആണെങ്കില്‍ എഫ്എ കപ്പില്‍ ലിവര്‍പൂളിനെ പുറത്താക്കിയത് ചെല്‍സിയാണ്.കഴിഞ്ഞ മല്‍സരത്തില്‍ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ചെല്‍സിയിപ്പോള്‍.

Leave a comment