Foot Ball Top News

പരിശീലന വേളയില്‍ ആരോടും ബഹുമാനം സുവാരസ് കാണിച്ചിരുന്നില്ല – സ്റ്റീവന്‍ ജെറാര്‍ഡ്

July 22, 2020

പരിശീലന വേളയില്‍ ആരോടും ബഹുമാനം സുവാരസ് കാണിച്ചിരുന്നില്ല – സ്റ്റീവന്‍ ജെറാര്‍ഡ്

ആദ്യ കാഴ്ചയില്‍ തന്നെ ലൂയിസ് സുവാരസ് ഒരു മികച്ച കളിക്കാരനായിരിക്കുമെന്ന് തനിക്ക് മനസിലായതായി സ്റ്റീവന്‍ ജെറാര്‍ഡ്.എന്നാല്‍ ലിവർപൂളിലെ പരിശീലന വേളകളിൽ ലൂയിസ് സുവാരസിന് ആരോടും ബഹുമാനമുണ്ടായിരുന്നില്ലെന്നും  സ്റ്റീവൻ ജെറാർഡ് പറഞ്ഞു.2011 ജനുവരിയിൽ അയാക്‌സിൽ നിന്ന് 29 മില്യൺ ഡോളർ നല്‍കി സുവാരസ് ട്രാന്‍സ്ഫര്‍  പൂർത്തിയാക്കി ലിവര്‍പ്പൂള്‍,പ്രശസ്ത ചുവന്ന ഷർട്ടിൽ 133 മത്സരങ്ങളിൽ നിന്ന് 82 ഗോളുകൾ നേടി ലിവര്‍പ്പൂള്‍ ആരാധകരുടെ പ്രിയതാരമാകുകയും ചെയ്തു സുവാരസ്.

 

 

“ഞങ്ങൾ സൈന്‍  ചെയ്ത  ധാരാളം സ്‌ട്രൈക്കർ‌മാർ‌ക്ക് ജാമി കാരാഗറിനെയും ടീമിലെ മറ്റ് പേരുകളെയും ബഹുമാനിച്ചിരുന്നുവെങ്കിലും പരിശീലനത്തിൽ‌ ആരെയും അവന്‍   ബഹുമാനിച്ചിരുന്നില്ല.പരിശീലനത്തില്‍ പോലും സുവാരസ് സഹതാരങ്ങള്‍ക്കെതിരെ ആഗ്രസീവ് ആയി കളിക്കാരുണ്ടായിരുന്നു.അവനെ കണ്ടപ്പോള്‍ തന്നെ ഇവിടെ അവന്‍ മികച്ച താരം ആകുമെന്ന് എനിക്കു മനസിലായി.”സ്റ്റീവന്‍ ജെറാര്‍ഡ് ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞു.

 

 

Leave a comment