Foot Ball Top News

ക്രിയാത്മകമായ പ്രതിഷേധവുമായി ഒരു കൂട്ടം ആഴ്സണല്‍ ആരാധകര്‍

July 22, 2020

ക്രിയാത്മകമായ പ്രതിഷേധവുമായി ഒരു കൂട്ടം ആഴ്സണല്‍ ആരാധകര്‍

ആഴ്സണല്‍ vs ആസ്റ്റന്‍ വില്ല മല്‍സരം  തുടങ്ങുന്നതിന് മുന്നേ  താരങ്ങള്‍ മല്‍സരത്തിന് തയാറെടുക്കുമ്പോള്‍ ആഴ്സണല്‍ ഉടമയായ സ്ഥാന്‍ ക്രോയങ്കയേ ക്ലബില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ട് ആഴ്സണല്‍ ആരാധകര്‍. “ബാക്ക് അര്‍ട്ടേറ്റ ക്രൊയങ്കെ ഔട്ട് ” സന്ദേശം വഹിച്ച വിമാനം സ്റ്റേഡിയത്തിന് മുകളില്‍ പറത്തിയാണ് ആരാധകര്‍ അവരുടെ പ്രതിഷേദം അറിയിച്ചത്.

 

ക്രൗഡ് ഫണ്ടിംഗ് സൈറ്റായ ജസ്റ്റ്‌ഗിവിംഗിൽ 1,750 ഡോളർ സമാഹരിച്ച ഒരു അജ്ഞാത ഗണ്ണേഴ്സ് പിന്തുണക്കാരനിൽ നിന്നാണ് ഈ തരത്തിലുള്ള പ്രതിഷേധം വന്നത്.അടുത്ത സീസണിന് മുന്നോടിയായുള്ള തയാറെടുപ്പില്‍ പുതിയ താരങ്ങളെ എത്തിക്കുവാന്‍ അര്‍ട്ടേറ്റ ആവശ്യപ്പെട്ട പണം നല്‍കാന്‍ ക്രോയങ്കെ വിസമിതച്ചത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.മല്‍സരത്തില്‍ ആഴ്സണല്‍  ആസ്റ്റണ്‍ വില്ലയ്ക്കെതിരെ എതിരിലാത്ത ഒരു ഗോളിന് പരാജയപ്പെടുകയും ചെയ്തു.

Leave a comment