അറ്റലൻറ്റക്ക് വിജയം; രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു.
എതിരില്ലാത്ത ഒരു ഗോളിന് അറ്റലാൻറ്റ ബൊളോഗ്നയെ മറികടന്നു. ആതിഥേയർക്കായി ലൂയിസ് ഫെർണാണ്ടോ ഫ്രൂട്ടോ വിജയ ഗോൾ നേടി. വിജയത്തോടെ 35 കളികളിൽ നിന്ന് 74 പോയിന്റുമായി അറ്റലാൻറ്റ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചു കയറി വന്നിരിക്കുന്നു. തുടർച്ചയായ രണ്ടാം സീസണിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയും അവർ നേടുക ഉണ്ടായി.






































