Foot Ball Top News

നിർണായക മത്സരത്തിൽ തോൽവി; ഷെഫിൽഡിന്റെ യൂറോപ്യൻ മോഹങ്ങൾ അസ്തമിച്ചോ?

July 22, 2020

author:

നിർണായക മത്സരത്തിൽ തോൽവി; ഷെഫിൽഡിന്റെ യൂറോപ്യൻ മോഹങ്ങൾ അസ്തമിച്ചോ?

ഈ സീസണിൽ ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച്ച വെച്ച ടീമായിരുന്നു ഷെഫിൽഡ് യുണൈറ്റഡ്. ക്രിസ് വിൽഡർ എന്ന ചാണക്യൻ പ്രീമിയർ ലീഗിലേക്ക് ഈ വര്ഷം മാത്രം പ്രൊമോഷൻ കിട്ടിയ ടീമിനെ കൊണ്ട് നടത്തിയ പ്രകടനം അവർണനീയമാണ്. വലിയ ക്ലബ്ബുകളായ ചെൽസി, ആഴ്‌സണൽ, ടോട്ടൻഹാം എന്നിവരെല്ലാം ഷെഫീൽഡിന്റെ മുന്നിൽ പരാജയം അറിഞ്ഞു. ലീഗിലെ മികച്ച പ്രതിരോധകോട്ടയായും അവർ അറിയപ്പെടാൻ തുടങ്ങി. യൂറോപ്പ ലീഗ് കളിയ്ക്കാൻ എല്ലാ യോഗ്യത ഉള്ള ടീമായിരുന്ന അവർ എന്നാൽ അവസാന നിമിഷം കലംഉടച്ചു.

സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിന് എവെർട്ടനോട് അവർ പരാജപെട്ടിരിക്കുന്നു. ബ്രസീലിയൻ താരം റിച്ചാറിൽസണിന്റെ ഗോളിൽ എവെർട്ടൻ ബ്രമ്മൽ ലൈനിൽ വിജയികളായി. തോൽവിയോടെ ഏഴാം സ്ഥാനം ടോട്ടൻഹാമിന്റെ മുമ്പിൽ അവർ അടിയറവ് വെച്ചിരിക്കുന്നു. ഒരു മത്സര മാത്രം ശേഷിക്കെ മൗറീഞ്ഞോയുടെ ടീമിന് ഷെഫിൽഡിനെക്കാളും രണ്ടു പോയിന്റ് ലീഡ് ഉണ്ട്. അടുത്ത മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് ടോട്ടൻഹാം തോൽക്കുകയും സത്തംപ്ട്ടനോട് ഷെഫിൽഡ് വിജയിക്കുകയും ചെയ്യുകയാണെങ്കിൽ മാത്രമേ ഇനി യൂറോപ്യൻ പ്രതീക്ഷകൾ ഉള്ളു.

Leave a comment