ബ്രസീലിയന്‍ ഗോളില്‍ എവര്‍ട്ടന് വിജയം
ഇന്നലെ നടന്ന എവര്‍ട്ടന്‍ vs ഷെഫീല്‍ഡ് യുണൈറ്റഡ് മല്‍സരം ബ്രസീലിയന്‍ താരമായ റിച്ചാര്‍ഡ്ലിസണ്‍ നേടിയ ഒരു ഗോളിന്‍റെ പിന്‍ബലത്തില്‍ എവര്‍ട്ടന്‍ വിജയം കൈവരിച്ചു.പോയിന്‍റ് പട്ടികയില്‍ തങ്ങളെക്കാള്‍ എത്രയോ മുകളില്‍ ഉള്ള ഷെഫീല്‍ഡ് യുണൈറ്റഡിനെ ആണ് എവര്‍ട്ടന്‍ പരാജയപ്പെടുത്തിയത്.ജയത്തോടെ എവര്‍ട്ടന്‍ പോയിന്‍റ് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തേക്ക് എത്തി.
മുന്‍ മല്‍സരങ്ങളില്‍ കാണിച്ച മാജിക് ഈ മല്‍സരത്തില്‍ കാണിക്കാന്‍ ഷെഫീല്‍ഡ് യുണൈറ്റഡിന് ആയില്ല.മല്‍സരത്തിന്റെ 46 ആം മിനുട്ടില്‍ ബ്രസീലിയന്‍ യുവ താരമായ റിച്ചാര്‍ഡ്ലിസണ്‍ എവര്‍ട്ടന് വേണ്ടി ഗോള്‍ നേടി.ഗില്‍ഫി സിഗോര്‍സണ്‍ ആണ് ഗോളിന് വഴിയൊരുക്കിയത്.ഇനി ആകെ എവര്‍ട്ടന് ഒരു മല്‍സരം കൂടിയേ ബാക്കിയുള്ളൂ.അവസാന മല്‍സരത്തില്‍ സ്വന്തം തട്ടകമായ ഗുഡിസന്‍ പാര്‍ക്കില്‍ വച്ച് എവര്‍ട്ടന്‍ ബോണ്‍മൌത്തിനെ നേരിടും.






































