Foot Ball Top News

വോള്‍വ്സിനു വിജയം

July 21, 2020

വോള്‍വ്സിനു വിജയം

ഇന്ന് രാവിലെ നടന്ന ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ എതിരിലാത്ത രണ്ട് ഗോളിന് വിജയം നേടി വോള്‍വ്സ്.ക്രിസ്റ്റല്‍ പാലസിനെ വോള്‍വ്സ് അവരുടെ തട്ടകമായ മോളിനുവെക്സ് സ്റ്റേഡിയത്തില്‍ വച്ച് കടിച്ചുകീറി വിട്ടു.ജയത്തോടെ വോള്‍വ്സ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് പ്രവേശിച്ചു.ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് പിന്തളിയാണ് വോള്‍വ്സ് ആറാം സ്ഥാനത്തേക്ക് എത്തിയത്.

 

 

എല്ലാ മേഘലകളിലും ആധിപത്യം സ്ഥാപിച്ചാണ് വോള്‍വ്സ്  വിജയം കരസ്ഥമാക്കിയത്.മല്‍സരത്തിന്റെ 41ആം മിനുട്ടില്‍ ആദ്യ പ്രഹരം ഏല്‍പ്പിച്ച് വോള്‍വ്സ് പണി തുടങ്ങി.മാറ്റ്  ദോഹര്‍ട്ടി നല്‍കിയ അവസരത്തില്‍ ഗോള്‍ നേടി ഡാനിയല്‍ പോഡന്‍സ് വോള്‍വ്സിനു ഒരു ഗോളിന്‍റെ ലീഡ് നേടി കൊടുത്തു.68 ആം മിനുട്ടില്‍ ജോണി കാസ്റ്റ്രോ വോള്‍വ്സിനു വേണ്ടി രണ്ടാം ഗോള്‍ നേടി മല്‍സരം തങ്ങളുടെ വരുതിയില്‍ ആക്കി.

 

 

Leave a comment