Foot Ball Top News

മൂവര്‍ക്കും റയല്‍ മാഡ്രിഡില്‍ കളിക്കാനുള കഴിവുണ്ട്,എന്നാല്‍ പോകരുത് – അനല്‍ക്ക

July 20, 2020

മൂവര്‍ക്കും റയല്‍ മാഡ്രിഡില്‍ കളിക്കാനുള കഴിവുണ്ട്,എന്നാല്‍ പോകരുത് – അനല്‍ക്ക

മുഹമ്മദ് സലാ, സാദിയോ മാനെ, റോബർട്ടോ ഫിർമിനോ എന്നിവരെല്ലാം “റയൽ മാഡ്രിഡിനായി കളിക്കാനുള്ള എല്ലാ ഗുണങ്ങളും ഉള്ള താരങ്ങള്‍ ആണെന്ന്   നിക്കോളാസ് അനൽക്ക.എന്നാൽ മുൻ ലിവർപൂൾ താരം ഈ  മൂന്ന് താരങ്ങള്‍ക്ക് നല്‍കുന്ന ഉപദേശം ആന്‍ഫീല്‍ഡില്‍ തുടരണം എന്നാണ്.മുന്‍ ഫ്രഞ്ച് താരം ലിവര്‍പ്പൂള്‍ വിട്ട് റയല്‍ മാഡ്രിഡിലേക്ക് പോയെങ്കിലും അവിടെ തിളങ്ങാന്‍ അദ്ദേഹത്തിന് ആയില്ല.

 

 

“അവര്‍ മൂവരും മികച്ച താരങ്ങള്‍ ആണ്.ഞാൻ എല്ലാവരേയും ഇഷ്ട്ടപ്പെടുന്നു,പ്രത്യേകിച്ച് റോബർട്ടോ ഫിർമിനോ,  മുഹമ്മദ് സലയുടെയും സാദിയോ മാനെയുടെയും വിജയത്തിന്റെ താക്കോൽ അവനാണ്.അവര്‍ക്ക് റയലില്‍ തിളങ്ങാനുള്ള കഴിവുണ്ട്.എന്നാൽ ഇന്ന് ലിവർപൂളിന് റയൽ മാഡ്രിഡുമായി മത്സരിക്കാനാകും, അതിനാൽ അവർക്ക് അങ്ങോട്ട് നീങ്ങേണ്ടതില്ല. ലിവർപൂൾ വളരെ നല്ല സ്ഥലമാണ്. ”അദ്ദേഹം ലിവര്‍പ്പൂള്‍ എക്കോയില്‍ പറഞ്ഞു.

 

 

Leave a comment