Foot Ball Top News

നാളെ അര്‍ദ്ധരാത്രി നരികള്‍ ഇറങ്ങും സൂക്ഷിക്കുക

July 20, 2020

നാളെ അര്‍ദ്ധരാത്രി നരികള്‍ ഇറങ്ങും സൂക്ഷിക്കുക

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നാളെ വോള്‍വ്സ് vs ക്രിസ്റ്റല്‍ പാലസ് മല്‍സരം നടക്കും.നാളെ ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി പന്ത്രണ്ടേമുക്കാലിന് ഇരുവരും തമ്മില്‍ ഏറ്റുമുട്ടും.മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നത് വോള്‍വ്സിന്‍റെ ഹോം സ്റ്റേഡിയമായ മോളിനുവെക്സ് ഗ്രൌണ്ടാണ്.പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനതാണ് വോള്‍വ്സ്,ക്രിസ്റ്റല്‍ പാലസ് പതിനാലാം ഇടത്തും.

 

 

ഈ സീസണില്‍ ഇരുവരും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് സമനിലയായിരുന്നു ഫലം.മല്‍സരത്തില്‍ ഒരു ഗോളിന് പുറകില്‍ നിന്ന ശേഷം എക്സ്ട്രാ ടൈമില്‍ തിരിച്ചടിച്ച് വോള്‍വ്സ് അന്ന് കരുത്ത് കാട്ടിയിരുന്നു.കഴിഞ്ഞ മല്‍സരണങ്ങളില്‍ വോള്‍വ്സ് ഫോമില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞില്ല.ഷെഫീല്‍ഡ് യുണൈറ്റഡ്,ആഴ്സണല്‍ എന്നിവര്‍ വോള്‍വ്സിനേ പരാജയപ്പെടുത്തിയിരുന്നു.ലീഗില്‍  ക്രിസ്റ്റല്‍ പാലസ് കഴിഞ്ഞ ആറ് മല്‍സരങ്ങളിലും തോല്‍വി നേരിട്ടാണ് വരുന്നത്.

Leave a comment