ഇറ്റാലിയന്‍ സീരി എയില്‍ നാളെ അതികായന്മാരുടെ പോരാട്ടം
ഇറ്റാലിയന്‍ സീരി എയില്‍ നാളെ യുവന്റസ് vs ലാസിയോ എഫ്സി മല്‍സരം നടക്കും.നാളെ ഇന്ത്യന്‍ സമയം ഒന്നേക്കാലിന് ഇരു ടീമുകളും തമ്മില്‍ യുവന്റസ് ഹോം ഗ്രൌണ്ടായ അലിയന്‍സ് സ്റ്റേഡിയത്തില്‍ വച്ച് നടക്കും.യുവന്റസ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തും ലാസിയോ എഫ്സി നാലാം സ്ഥാനത്തുമാണ്.ഒരു സമയത്ത് ലാസിയോ സീരി എ കിരീടം നേടാന്‍ യുവന്റസിന് വമ്പന്‍ ഭീഷണി ആയിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇരുവരും തമ്മില്‍ എട്ട് പോയിന്റുകളുടെ വിത്യാസം ഉണ്ട്.
ഈ മല്‍സരത്തിന് ആവേശം കൂട്ടുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.അത് എന്തെന്നാല്‍ യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ റേസില്‍ സീരി എ യില്‍ നിന്നും റൊണാള്‍ഡോയും സിറോ ഇമ്മോബൈലും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്നുണ്ട്.






































