Foot Ball Top News

ഡി ഗിയ സോഷ്യല്‍ മീഡിയയില്‍ പരിഹാസപാത്രം ആകുന്നു

July 20, 2020

ഡി ഗിയ സോഷ്യല്‍ മീഡിയയില്‍ പരിഹാസപാത്രം ആകുന്നു

ചെൽസിക്കെതിരായ എഫ്എ കപ്പ് സെമിഫൈനലിൽ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയുടെ പ്രകടനത്തില്‍  മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ തെറി വിളി.പകുതി സമയത്തിന് തൊട്ടുമുമ്പ് ഒലിവിയർ ഗിറൗഡിന്റെ ഓപ്പണിംഗ് ഗോൾ തടയാനുള്ള ഡിഗിയയുടെ മുടന്തൻ ശ്രമത്തെ സോഷ്യൽ മീഡിയയിൽ ആരാധകര്‍ പരിഹസിച്ചു.

 

 

രണ്ടാം പകുതിയില്‍ മേസണ്‍ മൌണ്ട് നേടിയ ഗോളും ഡി ഗിയയുടെ പിഴവ് മൂലം ആണ്.ഇതുകൂടെ ആയതോടെ അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയില്‍ തെറിവിളിയുടെ അഭിഷേകമാണ്.ബ്രൂണോ ഫെർണാണ്ടസ് ഒരു പെനാൽറ്റി അവസാനം നേടിയത് മൂലം ഗോളുകളുടെ അന്തരം കുറഞ്ഞെങ്കിലും ഡി ഗിയയോടുള്ള ആരാധകരുടെ കലി അടങ്ങുന്നില്ല.ഒരുകാലത്ത് ഫൂട്ബോളിലെ തന്നെ മികച്ച ഗോള്‍ കീപ്പര്‍ എന്ന ഖ്യാതിയില്‍ നിന്നും ഏറ്റവും മോശം ഗോള്‍ കീപ്പര്‍ എന്ന ലേബലിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ഡി ഗീയ ഇപ്പോള്‍.

Leave a comment