Foot Ball Top News

ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ : ഡഗ്ലസ് കോസ്റ്റ മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് ??????

July 20, 2020

ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ : ഡഗ്ലസ് കോസ്റ്റ മാഞ്ചെസ്റ്റര്‍ സിറ്റിയിലേക്ക് ??????

മാൻചെസ്റ്റര്‍  സിറ്റിയിൽ ഡഗ്ലസ് കോസ്റ്റയെ വരുത്താന്‍ അവരുടെ മാനേജര്‍ പെപ് ഗ്വാർഡിയോള ആഗ്രഹിക്കുന്നു.ഇംഗ്ലിഷ് ക്ലബ് ഡഗ്ലസ് കോസ്റ്റയ്ക്ക് വേണ്ടി 57 മില്യണ്‍ യൂറോ യുവന്‍റസിന് വാഗ്ദാനം നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ വെച്ച് തന്റെ മുൻ ബയേൺ  താരമായിരുന്ന ഡഗ്ലസ് കോസ്റ്റയുമായി വീണ്ടും ഒന്നിക്കാൻ പെപ് ഗ്വാർഡിയോള വല്ലാതെ ആഗ്രഹിക്കുന്നുവത്രേ.

 

 

 

ഡഗ്ലസ് കോസ്റ്റയുമായി മാഞ്ചെസ്റ്റര്‍ സിറ്റിയുമായുള്ള ഡീലിനെ കുറിച്ചു റിപ്പോര്‍ട്ട് നല്‍കിയ ടൂട്ടോ സ്പോര്‍ട്ട്സ് ആണ്.29 കാരനായ ബ്രസീൽ ഇന്റർനാഷണൽ 2015-18 കാലയളവിൽ മൂന്ന് സീസണുകൾ ബയേണിൽ ചെലവഴിച്ചു, അതിലൊരു സീസണ്‍  ഗാർഡിയോളയുടെ കീഴിലും അദ്ദേഹം കളിച്ചിട്ടുണ്ട്.യുവന്‍റസ് അദ്ദേഹത്തിന് പകരം വോള്‍വ്സ് താരമായ റൌള്‍ ജിമിനസിനെ സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നു എന്നും വാര്‍ത്തകള്‍ ഉണ്ട്.

Leave a comment