അത്ലറ്റിക്കോ മാഡ്രിഡ് സമനിലയില്‍ പിരിഞ്ഞു
സ്പാനിഷ് ലാലിഗയില്‍ തങ്ങളുടെ അവസാന മല്‍സരത്തില്‍ റയല്‍ സോസിദ്ധാദിനെതിരെ സമനില നേടി അത്ലറ്റിക്കോ മാഡ്രിഡ്.ഇന്ന് രാവിലെ അത്ലറ്റിക്കോ മാഡ്രിഡിന്‍റെ ഹോം ഗ്രൌണ്ടായ വാണ്ട മെട്ട്രോപൊളിറ്റാനയില്‍ വച്ച് നടന്ന മല്‍സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു.സമനില നേടിയെങ്കിലും തങ്ങളുടെ വിഖ്യാത സ്ഥാനമായ ലാലിഗയിലെ മൂന്നാം സ്ഥാനത്തേക്ക് അത്ലറ്റിക്കോ മാഡ്രിഡ് എത്തപ്പെട്ടു.
കഴിഞ്ഞ രണ്ട് ലാലിഗ സീസണുകളിലും രണ്ടാം സ്ഥാനം ആയിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്.അവരിപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.മല്‍സരത്തിന്റെ ആദ്യ ഗോള്‍ പിറന്നത് അത്ലറ്റിക്കോ മാഡ്രിഡ് താരമായ കൊക്കെയുടെ ബൂട്ടില്‍ നിന്നാണ്.30 ആം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി അദ്ദേഹം അത്ലറ്റിക്കോയ്ക്ക് ലീഡ് നേടി കൊടുത്തു.മല്‍സരം അത്ലറ്റിക്കോയ്ക്ക് അനുകൂലമായി തീരുമെന്ന് തോന്നിച്ചെങ്കിലും 87 ആം മിനുട്ടില്‍ അഡ്നാന്‍ ജനുസാജ് റയല്‍ സോസിദ്ധാദിന് വേണ്ടി സമനില നേടികൊടുത്തു.






































