എണ്ണം പറഞ്ഞ് പകരം വീട്ടി ചെല്‍സി
എഫ് എ കപ്പ് സെമി ഫൈനലില്‍ വിജയം നേടി ഫ്രാങ്ക് ലംപാര്‍ഡിന്‍റെ ചെല്‍സി ഫൈനലിലേക്ക് പ്രവേശിച്ചു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചെല്‍സി വിജയം നേടി.ഈ സീസണിലെ പ്രീമിയര്‍ മല്‍സരങ്ങളിലും ഈഎഫ് എല്‍ മല്‍സരങ്ങളിലും ചെല്‍സിയെ മുട്ടുകുത്തിച്ച യുണൈറ്റഡിനെതിരെ ചെല്‍സിയുടെ മധുരപ്രതികാരം ആണ് ഇന്നലെ നടന്നത്.
മല്‍സരം ആദ്യ പകുതി തീരാനിരിക്കെ ഗോള്‍ നേടി ഒലിവര്‍ ജീറൂഡ് ചെല്‍സിയില്‍ തന്‍റെ സാന്നിധ്യത്തെ സംശയിച്ചവരുടെ വായടപ്പിച്ചു.രണ്ടാം പകുതി തുടങ്ങിയതും വീണ്ടും ഗോള്‍ നേടി ലീഡ് വര്‍ധിപ്പിച്ചു ചെല്‍സി.ഇതവണ ഗോള്‍ നേടിയത് ചെല്‍സി യുവ താരമായ മേസണ്‍ മൌണ്ട് ആണ്.ഹാരി മഗ്വൈര്‍ (ഓണ്‍ ഗോള്‍) നേടി ചെല്‍സി മൂന്ന് ഗോള്‍ നേടിയപ്പോള്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്‍റെ ആശ്വാസഗോള്‍ നേടിയത് പെനാല്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് ആണ്.






































