അവസാന മല്‍സരം വെടിപ്പാക്കി ബാഴ്സ
ലാലിഗയിലെ അവസാന മല്‍സരം അഞ്ച് ഗോളിന് വിജയിച്ച് ബാഴ്സലോണ തങ്ങളുടെ ആരാധകര്‍ക്ക് മറക്കാനാവാത്ത ഓര്‍മകള്‍ നല്കിയ 2019 -2020 ലീഗിന് അന്ത്യം കുറിച്ചു.എതിരിലാത്ത അഞ്ച് ഗോളിനാണ് ബാഴ്സലോണ അലാവസിനെ പരാജയപ്പെടുത്തിയത്.അലാവാസിന്റെ ഹോം ഗ്രൌണ്ടില് വച്ചായിരുന്നു മല്‍സരം നടന്നത്. ആന്റോയിന്‍ ഗ്രീസ്മാന് പരിക്ക് ഉള്ളതിനാല്‍ ഇന്നലെ അന്‍സു ഫാട്ടി-ലയണല്‍ മെസ്സി-സുവാരസ് എന്നിവര്‍ ബാഴ്സയുടെ ഫോര്‍വേഡ് ലൈനില്‍ അണിനിരന്നു.
മല്‍സരം 24 ആം മിനുട്ടില്‍ ആയി നില്‍ക്കേ ലയണല്‍ മെസ്സി നല്കിയ പാസില്‍ ആദ്യ ഗോള്‍ നേടി അന്‍സു ഫാട്ടി കോച്ച് സെത്തിയന്റെ ആത്മവിശ്വാസം കാത്തു.പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ രണ്ടാം ഗോള്‍ നേടി മെസിയും രംഗത്തെത്തി.പിന്നീട് സുവാരസ്,നെല്‍സണ്‍ സെമെഡോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മെസ്സി തന്റെ രണ്ടാം ഗോള്‍ നേടി.






































